നിറത്തിന്റെ പേരിൽ തന്നെ അപമാനിച്ചുകൊണ്ടുള്ള കമന്റുകൾക്കും സൈബർ അറ്റാക്കിനുമെതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി നർത്തകി വൈഷ്ണവി അജിത് കുമാർ. ഈ സമൂഹത്തിൽ ജീവിക്കാൻ നിറമോ മതമോ ജാതിയോ അല്ല, മറിച്ച് നല്ല വ്യക്തിത്വവും മനസ്സും മാത്രമാണ് ആവശ്യമെന്ന് വൈഷ്ണവി കുറിച്ചു.
എന്നേക്കാൾ ഒരുപാട് ഉയരങ്ങളിൽ നിൽക്കുന്നവരാണ് പ്രസീദ ചേച്ചി, സുരേഷ് ചേട്ടൻ, മോളിയമ്മ തുടങ്ങിയവരും, ഒപ്പം രേണു സുധി എന്ന കലാകാരിയും. ഇവരോടൊക്കെ നിങ്ങൾ നിറം കണ്ടിട്ടാണ് താരതമ്യം ചെയ്തത് എന്നു തോന്നുന്നു. ജീവിക്കാൻ വേണ്ടത് നിറമല്ലെന്നും, മറിച്ച് നല്ല വ്യക്തിത്വമാണെന്നും അവർ വ്യക്തമാക്കുന്നു.
പോസ്റ്റിന്‍റെ പൂർണരൂപം
എൻ്റെ റീൽസിനു വന്ന കമൻ്റുകളിൽ ചിലത് ഇങ്ങനെയാണ്..
വിഷമം ഉണ്ടായിട്ടല്ല പോസ്റ്റ് ഇടുന്നത് എനിക്ക് എല്ലാ വിമർശനങ്ങളും കളിയാക്കലും ഒക്കെ ഇഷ്ടം തന്നെയാണ് പക്ഷേ
എന്നേക്കാൾ ഒരുപാട് ഉയരങ്ങളിൽ നിൽക്കുന്നവർ ആണ് പ്രസീദ ചേച്ചി സുരേഷ് ചേട്ടൻ മോളിയമ്മ ഒപ്പം രേണു സുധി എന്ന കലാകാരിയും
ഇവരോടൊക്കെ നിങ്ങൾ നിറം കണ്ടിട്ടാണ് താരതമ്യം ചെയ്തത് എന്നു തോന്നുന്നു.
ഈ സമൂഹത്തിൽ ജീവിക്കാൻ നിറമോ മതമോ ജാതിയോ അല്ല മറിച്ച് നല്ല വ്യക്തിത്വവും മനസ്സും മാത്രമാണ് ആവശ്യം
ഈ കമൻ്റ് ഇട്ട ചേട്ടൻമാരോട് എനിക്ക് പറയാൻ ഉള്ളത് ഇതാണ്
ഞാൻ കറുപ്പ് നിറം ആയതിൽ നിങ്ങൾ വിഷമിക്കേണ്ട
ഈ ജന്മം എൻ്റെ അപ്പയുടെയും അമ്മയുടെയും കറുത്ത മകൾ ആയും അനിയൻ്റെ ചേച്ചിയായും അച്ച്യേട്ടൻ്റെ ഭാര്യ ആയും ഈ കൊച്ചു കേരളത്തിൽ ജനിച്ചതിൽ അഭിമാനം.