two-wife

‘കുറച്ചെങ്കിലും ആത്മാഭിമാനം ഉണ്ടെങ്കിൽ പിള്ളാരെയും വിളിച്ചു ഒറ്റക്കു പോയി ജീവിക്ക്’, സുഹാന എന്തിനാണ് മഷൂറയുടെ അടിമയായി ജീവിക്കുന്നത്, ഇങ്ങനെ പോകുന്നു സോഷ്യൽ മീഡിയയിലെ വൈറൽ താരം സുഹാന പങ്കുവച്ച വിഡിയോയിക്ക് വരുന്ന കമന്‍റുകൾ. സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള കുടുംബമാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥി ബഷീർ ബഷിയുടേത്. ബഷീർ ബഷിയും ഭാര്യമാരായ സുഹാനയും മഷൂറയും ഇവരുടെ മക്കളും ആരാധകർക്ക് ഏറെ പ്രിയങ്കരരാണ്. ഇപ്പോഴിതാ, സുഹാന പങ്കുവച്ച വ്ലോഗും അതിനു താഴെ വരുന്ന നെഗറ്റീവ് കമന്റുകളുമാണ് ചർച്ചയാകുന്നത്.

തന്‍റെ ഒരു ദിവസത്തെ വിശേഷങ്ങളാണ് പല വിഡിയോകളിലായി സുഹാന പങ്കുവച്ചത്. മഷൂറയും ബഷീറും വിദേശത്ത് പോയതിനെക്കുറിച്ചും ഇതിൽ സുഹാന പറയുന്നുണ്ട്. ഇതിനാണ് ചിലര്‍ മോശം കമന്‍റുകളുമായി എത്തുന്നത്. ഞാനും പിള്ളേരും മാത്രമേ വീട്ടിലുള്ളൂ. സർപ്രൈസെന്ന് പറയണോ എന്നറിയില്ല. മഷുറയും ബഷിയും എബ്രുവും ബാങ്കോക്കിലാണ്. എല്ലാം പെട്ടെന്നായിരുന്നു. മഷുവിന്‍റെ സ്വന്തം ബ്രാൻഡിൽ ഓൺലൈൻ സ്റ്റോർ വരികയാണ്. അപ്പോൾ എല്ലാവരും നമ്മളെ സപ്പോർട്ട് ചെയ്യണം. പ്ലാൻ ചെയ്ത് ഇന്നലെ രാത്രി തന്നെ അവർ ഫ്ലൈറ്റ് കയറിയെന്നും സുഹാന പറഞ്ഞു.

ഇതിനെതിരെയാണ് കമന്‍റുകള്‍. ‘കുറച്ചെങ്കിലും സെൽഫ് റെസ്‌പെക്ട് ഉണ്ടെങ്കിൽ പിള്ളാരെയും വിളിച്ചു ഒറ്റക്ക് പോയി ജീവിക്കു,സുഹാന എന്തിനാണ് മഷൂറയുടെ അടിമയായി ജീവിക്കുന്നത് ’ എന്നാണ് കമന്റിട്ടത്. ഇത്തരം കമന്റുകളെ എതിർത്തും ആരാധകർ രംഗത്തെത്തുന്നുണ്ട്.

ENGLISH SUMMARY:

Suhana Basheer faces criticism for her lifestyle choices in recent vlogs. The negativity stems from perceptions about her relationship with Mashura and Basheer Bashi.