നടന്‍ കൃഷ്ണകുമാറിന്‍റെ മകളും സംരംഭകയുമായ ദിയ കൃഷ്ണയുടെ കവടിയാറിലെ സ്ഥാപനത്തില്‍നിന്നും ക്യുആര്‍ കോഡ് വഴി പണം തട്ടിയ കേസില്‍ തട്ടിപ്പ് സമ്മതിച്ച് മുന്‍ജീവനക്കാരികള്‍. കടയില്‍ തെളിവെടുപ്പ് നടത്തവെയാണ് പ്രതികള്‍ കുറ്റസമ്മതം നടത്തിയത്. ദിവ്യ, രാധാ കുമാരി എന്നീ മൂന്ന് പേരാണ് തട്ടിപ്പില്‍ പ്രതികളായുള്ളത്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ക്യുആര്‍ കോഡ് ഉപയോഗിച്ച് ഇവരുടെ അക്കൗണ്ടിലേക്ക് ഒരു ദിവസം രണ്ട് ലക്ഷം രൂപവരെ പണം എത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു.
ദിയ കൃഷ്ണ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ദിയയുടെ ക്യുആര്‍ കോഡ് മാറ്റി കടയില്‍ തങ്ങളുടെ ക്യുആര്‍ കോഡ് വെച്ചതെന്ന് യുവതികള്‍ നേരത്തേ ആരോപിച്ചിരുന്നു. നികുതി വെട്ടിപ്പിന് വേണ്ടിയാണ് തങ്ങളുടെ അക്കൗണ്ടിലേക്ക് പണം വന്നതെന്നും പിന്നീട് പണം എടിഎമ്മില്‍നിന്ന് എടുത്ത് ദിയയ്ക്ക് നല്‍കിയിരുന്നെന്നും അവര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇന്നലെ നടത്തിയ ചോദ്യംചെയ്യലില്‍ അത് കള്ളമായിരുന്നുവെന്ന് യുവതികള്‍ അന്വേഷണസംഘത്തോട് തുറന്നുപറഞ്ഞു. മൂന്ന് പ്രതികളും ദിവസവും വാങ്ങുന്ന പണം പങ്കിട്ടെടുക്കുകയാണ് ചെയ്തിരുന്നത്
ഈ പണം ഉപയോഗിച്ച് യുവതികള്‍ സ്വര്‍ണം, സ്‌കൂട്ടര്‍ എന്നിവ വാങ്ങിയിട്ടുണ്ട്. സ്‌കൂട്ടര്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. സ്വര്‍ണം സ്വകാര്യ ധനമിടപാട് സ്ഥാപനങ്ങളില്‍ പണയംവെച്ചിരിക്കുകയാണ്. നേരത്തെ ദിയ തങ്ങളെ ജാതീയപരമായി അധിക്ഷേപിച്ചെന്നും ദിയയുടെ ഭര്‍ത്താവിനെതിരെ പൂവാല പരാമര്‍ശവും നടത്തിയിരുന്നു.
‘രാത്രി രണ്ട് മണിക്കും മൂന്ന് മണിക്കും വിളിച്ചിട്ടാണ് ദിയയുടെ ഭര്‍ത്താവ്, അത് പാക്ക് ചെയ്തോ, ഇതു പായ്ക്ക് ചെയ്തോ എന്നൊക്കെ നമ്മളോട് ചോദിക്കുന്നത്. രാത്രി ഒരു മണി, രണ്ട് മണിക്കൊക്കെ വിളിച്ചിട്ട് ഹലോ എന്ത് ചെയ്യുന്നു എന്നു ചോദിക്കും..പൂവാലന്‍മാരെ പോലെയാണ് സംസാരിക്കുന്നത്,’ എന്നാണ് ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരി മാധ്യമങ്ങളോട് പറഞ്ഞത്. ഈ വിഡിയോ ഇൻസ്റ്റാഗ്രാമിൽ വന്നു ചർച്ചയായതോടെ ‘‘വീട്ടില്‍ ബിരിയാണി ആണ് മോളേ. മണ്ണ് വാരി അവന്‍ തിന്നാറില്ല.’’ എന്ന മറുപടിയുമായി ദിയ കൃഷ്ണ എത്തിയിരുന്നു. ‘അവന്‍ ഓടിക്കുന്നത് റോള്‍സ് റോയിസാണ് മോളെ. തള്ളി വണ്ടി നോക്കുവാണേല്‍ അറിയിക്കാം’ എന്നും ദിയ കമന്റ് ചെയ്തിരുന്നു.