വികസന മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്ന് മന്ത്രി വിഎൻ വാസവൻ. ശബരിമല വിമാനത്താവളവും ശബരി റെയിൽപദ്ധതിയും യാഥാർഥ്യമാകുമെന്നും മന്ത്രി പറഞ്ഞു. വടക്കേഅമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ ത്രിദിന കേരള കൺവൻഷൻ കോട്ടയം കുമരകത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയവീക്ഷണവും കേരളത്തോടുള്ള ബന്ധവും കാത്തു സൂക്ഷിക്കുന്ന ഫൊക്കാന നാടിന് സഹായഹസ്തമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഭാരത ശ്രേഷ്ഠ പുരസ്കാരം സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് സമ്മാനിച്ചു. വിവിധ മേഖലയിലുള്ളവരെ ചടങ്ങിൽ ആദരിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ, ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി എന്നിവർ പങ്കെടുത്തു. സമ്മേളനം നാളെ ( ഞായർ ) സമാപിക്കും.