കേരളത്തിലെ മികച്ച ഭക്ഷണശാലകളേതെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തി മനോരമ ഓണ്‍ലൈന്‍ ഗോള്‍ഡന്‍ ക്ലോവ് മത്സരം. പട്ടികയിലെ ഒന്നാം സ്‌ഥാനം, ബിരിയാണി മേന്‍മകൊണ്ട് ലോകപ്രശസ്തമായ കോഴിക്കോട് പാരഗൺ സ്വന്തമാക്കി. സംസ്ഥാനത്തെ അഞ്ച് ഹോട്ടലുകള്‍ ഗോള്‍ഡന്‍ ക്ലോവ് ഫൈവ് സ്റ്റാര്‍ റേറ്റിങ്ങിനും അര്‍ഹരായി.
രുചി, വൃത്തി, മെനുവിലെ വൈവിധ്യം എന്നിങ്ങനെ വിവിധ തലങ്ങള്‍ അളന്ന്കുറിച്ച് നോക്കിയാണ് സംസ്ഥാനത്തെ ഏറ്റവും മികച്ച ഭക്ഷണശാലയെതന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തിയത്. കൊച്ചിയില്‍ നടന്ന ഫിനാലെയില്‍ ഗോള്‍ഡന്‍ ക്ലോവ് പുരസ്കാരം കോഴിക്കോട് പാരഗണിന്. സർട്ടിഫിക്കറ്റും ട്രോഫിയും അടങ്ങുന്ന പുരസ്‌കാരം പാരഗൺ റസ്റ്ററന്‍റ് ഗ്രൂപ്പ് ഉടമ സുമേഷ് ഗോവിന്ദൻ ഷെഫ് റെജി മാത്യുവില്‍ ഏറ്റുവാങ്ങി.
കൊല്ലത്തെ മീൻ ബൈ ഷെഫ് പിള്ള, കോട്ടയത്തെ മലബാർ വില്ലേജ്, കൊച്ചിയിലെ കാർത്യായിനി, വയനാട്ടിലെ ഓലന്‍ റസ്റ്ററന്‍റുമാണ് ഗോൾഡൻ ക്ലോവ് ഫൈവ് സ്‌റ്റാർ റേറ്റിങ്ങിന് അർഹരായത്.
കേരളത്തെ അഞ്ചു മേഖലകളായി തിരിച്ചായിരുന്നു മത്സരം. ഓരോ സോണിൽനിന്ന് അഞ്ച് റസ്‌റ്ററൻ്റുകൾ വീതം പാചകമേഖലയിൽ വിദഗ്ധരായ വിധികർത്താക്കൾ തിരഞ്ഞെടുത്തിരുന്നു. ഓരോ ഹോട്ടലിലും നേരിട്ടെത്തിയുള്ള വിദഗ്ദരുടെ വിലയിരുത്തലിന് പുറമെ ജനകീയ വോട്ടിങ്ങിലൂടെയുമാണ് മികച്ച ഭക്ഷണശാലകളെ കണ്ടെത്തിയത്. സിനിമാതാരങ്ങളായ നമിത പ്രമോദ്, റംസാന്‍, ഗൗരിയെന്നവരും അതിഥികളായി.