ഉരുള്‍പൊട്ടല്‍ ജീവിതം തകര്‍ത്തെറിഞ്ഞ മുണ്ടക്കൈയിലെ നൗഫലിന് മാംഗല്യം. നിക്കാഹ് കഴിഞ്ഞ നൗഫലിന്‍റെ വിവഹം അടുത്ത മാസം നടത്താനാണ് ആലോചന. ഭാര്യയും മക്കളും മാതാപിതാക്കളുമടക്കം 11 പേര്‍ മരിച്ച നൗഫല്‍, സന്നദ്ധ സംഘടനകളുടെ സഹായത്തോടെ നിര്‍മിച്ച റെസ്റ്റോറന്‍റുമായി ജീവിതം കരുപിടിപ്പിക്കാനുള്ള ശ്രമത്തിലാണ്.
പ്രവാസിയായിരുന്ന നൗഫല്‍ ഉരുള്‍പൊട്ടല്‍ ദുരന്തമറിഞ്ഞാണ് നാട്ടിലെത്തിയത്. അപ്പോഴേയ്ക്ക് എല്ലാം തീര്‍ന്നിരുന്നു. ദുരന്തത്തില്‍ ഒറ്റപ്പെട്ടുപോയ നൗഫലിന് പലരുടേയും സഹായത്തോടെ തുടങ്ങിയ ഈ കട അതുകൊണ്ട് തന്നെ അതിജീവനത്തിന്‍റെ മധുരക്കടയാണ്.