മൂന്നാറിനെ പിടിച്ചുകുലുക്കിയിരുന്ന പടയപ്പയുടെ പൂര്‍ണകായ ഫോട്ടോയെടുത്ത് വൈറലായ വനിതയെ പരിചയപെടാം ഇനി. ബെംഗളുരുവില്‍ താമസിക്കുന്ന കട്ടപ്പന സ്വദേശി ജീനാ അനൂപാണ് നാമെല്ലാം പലവട്ടം ഷെയര്‍ ചെയ്ത ആ പടയപ്പ ഫോട്ടോയുടെയും വിഡിയോയുടെയും യഥാര്‍ഥ ഉടമ.
ബെംഗളുരുവില്‍ താമസിക്കുന്ന ജീനാ അനൂപിന് കോവിഡ് കാലത്താണു ഫോട്ടോകളോട് ഇമ്പമുണ്ടാകുന്നത്. കാക്കളെ മോഡലുകളാക്കിയാണു തുടങ്ങിയത്. രണ്ടുവര്‍ഷത്തെ അലച്ചിനൊടുവിലാണു ഈ വൈറല്‍ ഫോട്ടോയിലേക്കെത്തിയത്. ആനച്ചന്തത്തില് മയങ്ങുന്ന ജീനയുടെ ഫോട്ടോകള്‍ മനോരമ ട്രാവലര്‍, നാറ്റ് ജിയോ അടക്കമുള്ള നിരവധി പ്രസിദ്ധീകരണങ്ങളിലും ഓണ്‍ലൈന്‍ സൈറ്റുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.