ഒരു ജനപ്രതിനിധി എന്ന നിലയിൽ തനിക്ക് ഏറ്റവും സന്തോഷം തോന്നുന്നതും അഭിമാനം തോന്നുന്നതുമായ ഒരു ചടങ്ങില്‍ ഇന്ന് പങ്കെടുത്തുവെന്ന വിവരം പങ്കുവെച്ച് മന്ത്രി കെ രാജന്‍. മലയോര മേഖലയിലെ ഭൂമിയുടെ അവകാശികൾക്ക് പട്ടയം നൽകുന്ന മഹനീയമായ ചടങ്ങിലാണ് പങ്കെടുത്തതെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഒരു ജനപ്രതിനിധി എന്ന നിലയിൽ എനിക്ക് ഏറ്റവും സന്തോഷം തോന്നുന്നതും അഭിമാനം തോന്നുന്നതുമായ ചടങ്ങായിരുന്നു. ഞാൻ ഒല്ലൂരിൻ്റെ എം എൽ എ ആയി ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനു മുൻപ് 2011- 16 കാലയളവിൽ 18 മലയോർ പട്ടയങ്ങൾ മാത്രമായിരുന്നു വിതരണം ചെയ്തിരുന്നത്.
എൽഡിഎഫ് സർക്കാർ 9 വർഷം പിന്നിടുമ്പോൾ ഒല്ലൂർ നിയോജക മണ്ഡലത്തിലെ വന മേഖലയിൽ 2226 പട്ടയങ്ങൾ വിതരണം ചെയാൻ സാധിച്ചത് അഭിമാനകരമായ വസ്തുതയാണ്. വനം കേന്ദ്രത്തിനു കീഴിലായതിനാൽ ഒരുപാട് നടപടി ക്രമങ്ങൾ പാലിക്കാനുണ്ട്. വനം മന്ത്രിയുമൊന്നിച്ച് കേന്ദ്ര വനം മന്ത്രിയുമായി ചർച്ച നടത്തിയതു വളരെ ഫലപ്രദമായെന്നും, ഇനിയും ആ ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.