Donated kidneys, corneas, and liver - 1

വേലിക്കകത്താണോ വെന്തലത്തറയാണോ വി.എസിന്‍റെ വീട്ടുപേര്.? രണ്ടും ശരിയാണ്. അച്ഛന്‍ ശങ്കരന്‍റെ വീട്ടുപേര് വച്ചുനോക്കിയാല്‍ വെന്തലത്തറയാണ്. വെന്തലത്തറ ശങ്കരന്‍ മകന്‍ അച്യുതാനന്ദന്‍. പിന്നീട് വി.എസ് സ്വന്തം നാട്ടില്‍ താമസിച്ച വീടിന്‍റെ പേരാണ് വേലിക്കകത്ത്. അങ്ങനെ വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്നും മാധ്യമങ്ങള്‍ പറഞ്ഞു തുടങ്ങി

KOCHI 2016 JANUARY  16   :  Opposition leader VS Achuthanandan @ Josekutty Panackal

KOCHI 2016 JANUARY 16 : Opposition leader VS Achuthanandan @ Josekutty Panackal

വെന്തലത്തറ വീട്ടില്‍ അച്യുതനെന്ന് വിളിച്ച വി.എസിന്‍റെ ബാല്യം പോരാട്ടവും കണ്ണീരും നിറഞ്ഞതായിരുന്നു. നാലാം വയസ്സില്‍ അമ്മയെ നഷ്ടപ്പെട്ടു. അമ്മ അക്കമ്മ എന്ന കാർത്യായനി വസൂരി വന്നാണ് മരിച്ചത്. അന്നൊക്കെ വസൂരി വന്നാല്‍ വീട്ടില്‍ നിന്ന് മാറ്റി ഒരു ചെറ്റപ്പുരയിലാക്കും. മരണമടുത്തെന്ന് തോന്നിയ കാര്‍ത്യായനി മക്കളെ കാണമെന്ന് മൂത്ത മകന്‍ ഗംഗാധരനോട് പറഞ്ഞു. ചേട്ടന്‍റെ കൈപിടിച്ച് അമ്മയെ നോക്കിയ കാഴ്ച പലപ്പോഴും  വിഎസ് ഓര്‍ത്തെടുക്കുമായിരുന്നു.

KOZHIKODE 13th September 2011 :CPM - Opposition leader VS Achuthanandan addressing a public convention , organised by the DYFI and SFI at Muthalakulam , in connection West Hill Engineering College student Nirmal Madhavan issue  / Photo: T Prasanth Kumar , CLT #

KOZHIKODE 13th September 2011 :CPM - Opposition leader VS Achuthanandan addressing a public convention , organised by the DYFI and SFI at Muthalakulam , in connection West Hill Engineering College student Nirmal Madhavan issue / Photo: T Prasanth Kumar , CLT #

അമ്മയുടെ  ആദ്യ വിവാഹത്തിലെ കുട്ടിയായിരുന്നു ഗംഗാധരന്‍. ആദ്യ ഭര്‍ത്താവിന്‍റെ മരണശേഷമാണ് വി.എസിന്‍റെ അച്ഛന്‍  ശങ്കരന്‍ കാര്‍ത്യായനിയെ കല്യാണം കഴിച്ചത്. ശങ്കരന്‍  ഒരു തന്‍റേടിയായിരുന്നു. 'ആരെടാ' എന്ന് ആരു ചോദിച്ചാലും 'എന്താടാ' എന്ന് മറുത്തു പറയുന്നവന്‍. നല്ല ഉയരം. ഒത്ത ശരീരം. അടിമുറകളും ഹൃദിസ്ഥം. പ്രധാനി എന്നാണ് നാട്ടുകാർ വിളിച്ചിരുന്നത്. അച്‌ഛന്റെ പ്രകൃതം വി.എസിനെ ചെറുപ്പത്തില്‍ തന്നെ സ്വാധീനിച്ചിരുന്നു.

Mullaperiyaar, 30 11 2011, opposition leader VS Achuthanandan at  Mullaperiyaar Dam

Mullaperiyaar, 30 11 2011, opposition leader VS Achuthanandan at Mullaperiyaar Dam

അരഞ്ഞാണം എന്ന ആയുധം

അയിത്തം അക്കാലത്ത് നാട്ടുനടപ്പായിരുന്നു. വീട്ടിൽ നിന്ന് മൂന്നുകിലോമീറ്റർ ദൂരെ കളർകോട് സ്‌കൂളിലായിരുന്നു അച്യുതാനന്ദന്‍റെ പ്രാഥമിക  പഠനം. സ്കൂളില്‍ ജാതിപ്പേരു വിളികേട്ട് അച്യുതാനന്ദന്‍ പലതവണ വിതുമ്പി. ഇനി ഞാനാ സ്കൂളിലേക്കില്ലെന്ന് പറഞ്ഞ് കരഞ്ഞു വന്ന മകനോട് ശങ്കരന്‍ കാരണം ചോദിച്ചു. 'ചോവച്ചെക്കാ' എന്ന് വിളിക്കുന്ന സവര്‍ണക്കുട്ടികളുടെ ധിക്കാരം മകന്‍ വിവരിച്ചു. 'നീയെന്താ പഠിച്ച് ദിവാനാകാനാണോ സ്കൂളില്‍ വരുന്നത്' എന്നായിരുന്നു അവരുടെ ചോദ്യം.

Kerala  Opposition ( CPM ) leader VS Achuthanndaan on " Nethru Swaram " Mee tha Press program at Calicut press club in Kozhikode 2006 April 17 - Photo P Musthafa - Clt

Kerala Opposition ( CPM ) leader VS Achuthanndaan on " Nethru Swaram " Mee tha Press program at Calicut press club in Kozhikode 2006 April 17 - Photo P Musthafa - Clt

ഒരു അരഞ്ഞാണം സമ്മാനിച്ചുകൊണ്ടാണ് അച്ഛന്‍ ആ പ്രശ്നത്തിന്. സാധാരണയിലും വീതി കൂടുതലുള്ള അരഞ്ഞാണം. പിടിച്ചു വീശാന്‍ പിടിയുമുണ്ടതിന്. ഇനി ആരെങ്കിലും ജാതിപ്പേര് വിളിച്ച് കളിയാക്കിയാല്‍ പെടച്ചോളാന്‍ ഉപദേശവും കൊടുത്തു. അച്ഛന്‍റെ വാക്ക് മകന്‍ അക്ഷരം പ്രതി പാലിച്ചു. അച്യുതാനന്ദന്‍റെ അരഞ്ഞാണം കൊണ്ടുളള അടികൊണ്ട് സവര്‍ണച്ചെക്കന്‍മാര്‍ ഓടിമാഞ്ഞു. അന്നൊരു കാര്യം അച്യുതാനന്ദന്‍ മനസ്സില്‍ കുറിച്ചിട്ടു. പ്രതിസന്ധികള്‍  വന്നാല്‍ കരഞ്ഞോടുകയല്ല വേണ്ടത്. കൈയിലുള്ള ആയുധമെടുത്ത് പൊരുതുക.

vs-journalists-news

അച്ഛന്‍റെ മരണം

പ്രതിരോധത്തിന്‍റെ ആദ്യപാഠങ്ങള്‍ പഠിപ്പിച്ച അച്ഛനെ അച്യുതാനന്ദന് പതിനൊന്നാം വയസ്സില്‍ നഷ്ടമായി. അമ്മയുടെ ആദ്യ വിവാഹത്തിലുള്ള മകന്‍ ഗംഗാധരന്‍ കുടുംബത്തിന്‍റെ ചുമതലയേറ്റെടുത്തു. അച്യുതാനന്ദന്‍റെ താഴെ  പുരുഷോത്തമനും  ആഴിക്കുട്ടിയും ഗംഗാധരന്‍റെ കൈപിടിച്ചു. കുറച്ചു കാലം അപ്പച്ചി ( അച്ഛന്‍റെ സഹോദരി) അച്യുതാനന്ദനെ വളര്‍ത്തി. പഠിക്കാന്‍ മിടുക്കനായിട്ടും  ഏഴാം ക്ലാസില്‍ പഠനം നിര്‍ത്തി. അതെക്കുറിച്ച് വിഎസ് പറഞ്ഞതിങ്ങനെ 'പുസ്തകം ഇല്ലാത്തത് പോട്ടെ എന്ന് വയ്ക്കാം. ഒരുനേരമെങ്കിലും ഭക്ഷണം കഴിക്കണ്ടേ'...നീളം കുറഞ്ഞ ബാല്യമായിരുന്നു വിഎസിന്‍റേത്. ജീവിതത്തോട് പോരാടാന്‍ ചേട്ടന്‍റെ കടയില്‍ തുന്നല്‍ തൊഴിലാളിയായും ആസ്പിന്‍വാള്‍ കമ്പനിയില്‍ ജീവനക്കാരനായും മാറി. പിന്നെ 17–ാം വയസ്സില്‍ പാര്‍ട്ടി അംഗം. കേരളത്തിന്‍റെ മുഖ്യമന്ത്രി കസേരയോളം നടന്നിട്ടും പിന്നിട്ടു വന്ന ബാല്യത്തിന്‍റെ ഓര്‍മകള്‍ ഒരിക്കലും വിഎസ് മറന്നിരുന്നില്ല. വിഎസിനെ സൃഷ്ടിച്ചത് ആ കാലവും സാഹചര്യങ്ങളുമായിരുന്നല്ലോ. 

ENGLISH SUMMARY:

VS Achuthanandan’s Painful Childhood: A Journey from Poverty to Power. Achuthanandan lost his father at the age of eleven. Gangadharan, his mother's son from her first marriage, took over the family.