കുറയ്ക്കാനാവുന്നില്ല ഷാപ്പിലെ രുചിക്കൂട്ടിന്. തെങ്ങുകൾ കുറഞ്ഞതിനാൽ ഷാപ്പിലേക്കുള്ള കള്ളത്തിക്കുന്നതിന്റെ അളവിലും കുറവുണ്ട്.തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില തെങ്ങൊപ്പം ഉയർന്നിട്ടും കറികളിൽ ചേർക്കുന്നത് വെളിച്ചെണ്ണ മാത്രം. കറികളിൽ തേങ്ങ ചേർക്കുന്നതിൻ്റെ അളവും കുറച്ചിട്ടില്ല. ഷാപ്പിൽ രുചിവൈവിധ്യം തേടിയെത്തുന്നവരുടെ താൽപര്യത്തിനാണ് മുൻഗണനയെന്നാണ് നടത്തിപ്പുകാർ പറയുന്നത്. 10 ലീറ്റർ വെളിച്ചെണ്ണയാണ് ആറ്റുമുഖം ഷാപ്പിൽ ഒരു ദിവസം ഉപയോഗിക്കുന്നത്. കറികൾക്കായി നൂറോളം തേങ്ങയും.
കുട്ടനാട്ടിൽ തെങ്ങ് കൃഷി ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞു. കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ചെത്തിയെടുക്കുന്ന കള്ളാണ് ഷാപ്പിലെത്തുന്നത്. തെങ്ങുകളുടെ എണ്ണത്തിൽ കുറവുണ്ടായതോടെ ചെത്തിയിറക്കുന്ന കള്ളിൻ്റെ അളവിലും അത് പ്രകടമാണ്.
വിലകൂടിയാലും കുട്ടനാടൻ രുചിയുടെ വ്യത്യസ്തത തേടി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇവിടെയെത്തുമെന്ന് ഉറപ്പാണ്. എന്നാലും നല്ല ഭക്ഷണം തേടിയെത്തുന്നവരെ പിഴിയാൻ കള്ളുഷാപ്പു നടത്തിപ്പുകാർ തയാറല്ല. അധികം വൈകാതെ വെളിച്ചെണ്ണയുടെയും തേങ്ങയുടെയും വില കുറയുമെന്ന് ഇവർ കരുതുന്നു. സർക്കാർ ഇടപെടൽ ഉണ്ടാകണമെന്ന അഭ്യർത്ഥനയും ഒപ്പമുണ്ട്.