car

TOPICS COVERED

പാലക്കാട് പൊൽപ്പുള്ളിയില്‍ കാർ പൊട്ടിത്തെറിച്ചതിനുകാരണം പെട്രോൾ ട്യൂബ് ചോർന്ന് സ്റ്റാർട്ടിങ് മോട്ടറിന് മുകളിലേക്ക് ഇന്ധനം വീണതു മൂലമാവാം എന്ന് നിഗമനം. വാഹനം സ്റ്റാർട്ടാക്കിയതിന് പിന്നാലെ സ്പാർക്ക് മൂലം തീ പെട്രോൾ ടാങ്കിലേക്ക് പടർന്നതാണ് അപകടകാരണമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക നിഗമനം. അപകടത്തിൽ മരിച്ച കുട്ടികളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം  പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

ഇന്നലെ രാത്രിയോടെയാണ് കുട്ടികളുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചത്. പോസ്റ്റുമോർട്ട നടപടി പൂർത്തിയാക്കി രാവിലെ പത്തുമണിയോടെ മൃതദേഹം പാലക്കാട് നഗരത്തിലെ പാലന ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ തുടരുന്ന കുട്ടികളുടെ അമ്മ എൽസിയുടെ ആരോഗ്യനില കൂടി പരിഗണിച്ചാകും കുട്ടികളുടെ സംസ്കാര കാര്യത്തിൽ തീരുമാനമെടുക്കുക. അതുവരെ മോർച്ചറിയിൽ തുടരും

അപകടകാരണം പെട്രോൾ ട്യൂബ് ചോർന്നത് മൂലമെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ നിഗമനം. ഇന്നലെ അഗ്നിരക്ഷാസേനയുടെ കണ്ടെത്തലും അത്തരത്തിലാണ്. വാഹനത്തിൽ പെട്രോൾ മണക്കുന്നതായി അപകടത്തിന്റെ തൊട്ടു മുമ്പ് മൂത്തമകൾ അമ്മ എൽസിയോട് പറഞ്ഞിരുന്നു. കാറിൽ നിന്നുള്ള സാംപിൾ ഫൊറൻസിക് സംഘം ശേഖരിച്ചിട്ടുണ്ട്. ഫലം വരുമ്പോൾ അപകടത്തിൽ പൂർണവ്യക്തത വരും. ഗുരുതരമായി പൊള്ളലേറ്റ എൽസിയും 40% ശതമാനതിന് മുകളിൽ പൊള്ളലേറ്റ മൂത്തമകൾ അലീനയും ചികിൽസയിൽ തുടരുകയാണ്