തേങ്ങ കൊടുത്താല്‍ വയറുനിറയെ ഭക്ഷണം കിട്ടും. കൊടുക്കുന്ന തേങ്ങയ്ക്കനുസരിച്ച് കിട്ടുന്ന ഭക്ഷണത്തിന്‍റെ അളവും കൂടും. കണ്ണൂര്‍ പൊയിലൂരിലെ ഉള്‍ഗ്രാമത്തിലെ ശ്രീധരേട്ടനും ചായക്കടയുമാണ് ഈ കഥയിലെ താരങ്ങള്‍.
രണ്ട് തേങ്ങ കൊടുത്താല്‍ പുഴുക്കും, ചായയും ഒരു പൊറോട്ടയും കിട്ടും. ഇനി തേങ്ങ വലുതാണെങ്കില്‍ പൊറോട്ടയുടെ എണ്ണം രണ്ടാകും. തേങ്ങയുടെ വലുപ്പം കൂടിയാലും ഭക്ഷണത്തിന്റെ അളവ് കൂടും. പണ്ടു കാലം മുതലേയുള്ള ബാര്‍ട്ടര്‍ സംവിധാനമാണ് ഇവിടെ പിന്തുടരുന്നത്. തേങ്ങയുടെ വില കൂടുന്ന ഈ കാലത്തും തേങ്ങയുമായി വന്ന് ഭക്ഷണം കഴിക്കുന്നവര്‍ ഒട്ടും കുറവല്ല.