സ്കൂള്‍ വാനിന് വളയം പിടിക്കുന്ന ഒരു സൂപ്പര്‍ ഡ്രൈവറെ പരിചയപ്പെടാം ഇനി. ആലപ്പുഴ വയലാര്‍ ലിറ്റില്‍ ഫ്ലവര്‍ എല്‍.പി സ്കൂളിലെ പ്രഥമ അധ്യാപികയായ സിസ്റ്റര്‍ മേരി ബോണാ ലോറന്‍സാണ് സ്കൂള്‍ വാനിന്‍റെ സാരഥ്യം ഏറ്റെടുത്ത് താരമായിരിക്കുന്നത്.
സിസ്റ്റര്‍ മേരി ബോണാ ലോറന്‍സ്. ആലപ്പുഴ വയലാര്‍ ലിറ്റില്‍ ഫ്ലവര്‍ എല്‍.പി സ്കൂളിലെ പ്രധാന അധ്യാപിക... കുട്ടികളുടെ സ്വന്തം മേരി സിസ്റ്റര്‍. സാധാരണ അധ്യാപകരെ പോലെയല്ല മേരി സിസ്റ്റര്‍ക്ക് ഒരു പ്രത്യേകതയുണ്ട്.. അധ്യാപനത്തോടൊപ്പം സ്കൂള്‍ വാനിന് വളയം പിടിക്കുന്നതും മേരി സിസ്റ്റര്‍ തന്നെ.
കഴിഞ്ഞ രണ്ടുവര്‍ഷമായി തന്‍റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളെ ദിവസവും വാനില്‍ സ്കൂളിലെത്തിക്കുന്ന കഥ മേരി സിസ്റ്റര്‍ തന്നെ പറയും. സന്യസ്ത ജീവിതത്തിന്‍റെ ഭാഗമായി ഇറ്റലിയില്‍ പോയപ്പോഴാണ് സിസ്റ്റര്‍ ഡ്രൈവിംങ് പഠിക്കുന്നത്. പിന്നീട് ഡ്രൈവിംങ് ഒരു ക്രെയ്‌സായി. ഹെവി വാഹനങ്ങള്‍ ഓടിക്കാനാണ് കൂടുതല്‍ ഇഷ്ട്ടമെങ്കിലും തന്‍റെ കുട്ടികളെ സ്കൂളില്‍ എത്തിക്കുമ്പോഴുള്ള സന്തോഷത്തേക്കാള്‍ വലുതായി സിസ്റ്റര്‍ക്ക് മറ്റൊന്നുമില്ല.