ഭാര്യയുടെ വേർപാടിൽ ഒറ്റയ്ക്കായിപോയ എഴുപത്തിയെട്ടുകാരൻ എഴുതിയത് 9 പുസ്തകങ്ങൾ. സ്ത്രീശാക്തീകരണവും സാമ്പത്തിക ശാസ്ത്രവും ആണ് പുസ്തകങ്ങളിലെ ആശയം. കോലഴി സ്വദേശി മുകുന്ദന്റെ കഥയിലേക്ക്.
ഈ കാണുന്ന പുസ്തകങ്ങൾ എഴുതുന്നതിനു പിന്നിൽ ഒരു കഥയുണ്ട്. ഒരു ഭാര്യയുടെയും ഭർത്താവിന്റെയും സ്നേഹബന്ധത്തിന്റെ കഥ, 2021 ജനുവരിയിലാണ് പി.കെ മുകുന്ദന്റെ ഭാര്യ ലളിതഭായി മരിച്ചത്. ജീവിതയാത്രയിൽ ഒറ്റയ്ക്കായി പോയപ്പോൾ എഴുത്തിനെ കൂട്ടുപിടിച്ചു. നാലു വർഷത്തിനുള്ളിൽ എഴുതി പൂർത്തിയാക്കിയത് ഒന്നും രണ്ടും അല്ല 9 പുസ്തകങ്ങൾ.
ആത്മകഥയും രണ്ടു നോവലും പുസ്തകങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. എല്ലാം ഇംഗ്ലീഷിലാണ് എഴുതിയിരിക്കുന്നത്. സർക്കാരിനുള്ള നിർദ്ദേശങ്ങളും കൃഷിക്കാര്യവുമെല്ലാം എഴുത്തിൽ പറയുന്നു. ആദ്യം സമൂഹമാധ്യമങ്ങളിൽ എഴുതിതുടങ്ങിയ മുകുന്ദൻ മക്കളുടെയും സുഹൃത്തുകളുടെയും പ്രോത്സാഹനം കൊണ്ടാണ് പുസ്തകം തയ്യാറാക്കിയത്. മലയാളത്തിൽ ഒരു പുസ്തകം എഴുതാനുള്ള പണിപ്പുരയിലാണ് മുകുന്ദൻ ഇപ്പോൾ.