mythreyan

TOPICS COVERED

മലയാളികള്‍ മനോരോഗികളാണെന്ന് മൈത്രേയന്‍. സ്കൂളിനകത്ത് ആണിനെയും പെണ്ണിനെയും ഒന്നിച്ചിരുത്താതെ രണ്ട് തരത്തില്‍ വളര്‍ത്തുന്നത് ഈ മനോരോഗത്തിന്‍റെ ഭാഗമാണെന്നും അങ്ങനെ വളര്‍ന്നവര്‍ പിന്നീട് മനോരോഗികളാകുമെന്നുമാണ് മൈത്രേയന്‍ പറയുന്നത്. ഓണ്‍ലൈന്‍ ചാനലായ വെര്‍ച്വല്‍ മീഡിയ എന്‍റര്‍ടൈയ്ന്‍മെന്‍റ്സിന് നല്‍കിയ അിമുഖത്തിലാണ് മൈത്രേയന്‍റെ പ്രസ്താവന. 

സ്കൂളിലും വീട്ടിലും ഒരുപാട് നിയന്ത്രണത്തിലാണ് മലയാളികള്‍ വളരുന്നതെന്നും ഇത് കാരണം അവര് ഒളിഞ്ഞുനോക്കുന്ന മനുഷ്യരായി മാറിപോയെന്നും ദരിദ്രവാസികളായി വളര്‍ന്നെന്നുമാണ് മൈത്രേയന്‍ പറയുന്നത്.

മൈത്രേയന്‍റെ വാക്കുകള്‍

മലയാളികള്‍ മനോരോഗികളാണ്. സ്കൂളിനകത്ത് ആണിനെയും പെണ്ണിനെയും ഒന്നിച്ചിരുത്താതെ രണ്ട് തരത്തില്‍ വളര്‍ത്തി. അവര് ഒളിഞ്ഞുനോക്കുന്ന മനുഷ്യരായി മാറിപോയില്ലേ. ദരിദ്രവാസികളായി വളര്‍ത്തിയിരിക്കുകയാണ്. സ്കൂളിലും വീട്ടിലും ഇത്രയും നിയന്ത്രണത്തില്‍ വളര്‍ത്തുന്ന ആളുകളാണ് മലയാളികള്‍. ആണിനെയും പെണ്ണിനെയും ഒന്നിച്ച് ഇരുത്തി വളര്‍ത്തില്ല. അവരെ രണ്ട് കംബാര്‍ട്ട്മെന്‍റില്‍ ഇരുത്തിയിട്ട് ഉണ്ടാക്കിയ മനോരോഗികളുടെ ഘോഷയാത്രയാണ്. സോഷ്യല്‍ മീഡിയ നോക്കിയാല്‍ പോരെ.

ENGLISH SUMMARY:

Activist and artist Maithreyan has stirred controversy by stating that Malayalis are “mentally ill” because they refuse to let men and women sit together. His comments have sparked debates on social media about conservatism and cultural attitudes in Kerala.