സ്വകാര്യ ബസുകളിലെ പാട്ടുപെട്ടി ഇനി പൂട്ടി വെയ്ക്കേണ്ടിവരും. ഓഡിയോ– വിഡിയോ സംവിധാനങ്ങള്‍ എടുത്തുമാറ്റാന്‍ ബസുടമകള്‍ക്ക് കണ്ണൂര്‍ എന്‍ഫോഴ്സ്മെന്‍റ് ആര്‍.ടി.ഒ നല്‍കിയ രണ്ടുദിവസത്തെ സമയപരിധി ഇന്ന് തീരും. അനുസരിച്ചില്ലെങ്കില്‍ പതിനായിരം രൂപ വരെയുള്ള പിഴയും ഫിറ്റ്നസ് റദ്ദാക്കലുമടക്കം നേരിടേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്.