സ്വരാജ് തോറ്റാൽ ലീഗിൽ ചേരുമെന്ന് ബെറ്റ്, ഒടുവില്‍ വാക്കുപാലിച്ച് സിപിഐ നേതാവ് പാർട്ടി വിട്ടു. മലപ്പുറം തുവൂർ ടൗൺ ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറി ഗഫൂറാണ് പാർട്ടി വിട്ടത്. മുസ്ലിം ലീഗ് പ്രവർത്തകനായ ഷരീഫുമായി സ്വരാജ് ജയിക്കുമെന്നായിരുന്നു ബെറ്റ്. ഇന്ന് രാവിലെ ഗഫൂർ പാർട്ടി അംഗത്വം രാജിവെക്കുകയായിരുന്നു.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഉച്ചസ്ഥായിലെത്തി നിന്ന 14ന് രാവിലെയാണ് വാശിയേറിയ ബെറ്റ് നടന്നത്. ചായക്കടയിൽ നടന്ന ചർച്ച രാഷ്ട്രീയമായ തർക്കത്തിലേക്കു നീങ്ങുകയും തുടർന്ന് പന്തായം വെക്കുകയുമായിരുന്നു. ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിൽ പരാജയപ്പെടുകയാണെങ്കിൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നായിരുന്നു ഷെരീഫ് പറഞ്ഞിരുന്നത്. എം സ്വരാജ് പരാജയപ്പെട്ടാൽ മുസ്ലീം ലീഗിൽ ചേരാമെന്ന് ഗഫൂറും ബെറ്റ് വെച്ചു.

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് വാക്ക് പാലിക്കാൻ തയാറാണെന്ന് അറിയിച്ചു സിപിഐ നേതാവ് രം​ഗത്തെത്തിയത്. മുസ്ലിം ​ലീ​ഗിന്റെ ഭാ​ഗമായി താൻ പ്രവർത്തിക്കുമെന്ന് ​ഗഫൂർ അറിയിക്കുകയായിരുന്നു. ഔദ്യോ​ഗികമായി മുസ്ലീം ലീ​ഗ് അം​ഗത്വവും സ്വീകരിച്ചു.

ENGLISH SUMMARY:

A CPI leader in Malappuram has switched allegiance to the Muslim League, fulfilling a bet he made regarding the recent by-election. Gafoor, the Assistant Secretary of the CPI Thoovoor Town Branch, resigned from his party membership this morning