നിലമ്പൂർ നിയമസഭാ മണ്ഡലം യുഡിഎഫ് തിരിച്ചുപിടിച്ചതിനു പിന്നാലെ ആര്യാടൻ ഷൗക്കത്തിന്റെ വിജയം ആഘോഷമാക്കി യുഡിഎഫിന്റെ യുവ നേതാക്കൾ. മുസ്‌ലിം ലീഗ് നേതാവ് പി.കെ.ഫിറോസ്, കോൺഗ്രസ് നേതാക്കളായ വി.ടി.ബൽറാം, അബിൻ വർക്കി എന്നിവർക്കൊപ്പം ഡാൻസ് കളിക്കുന്ന വിഡിയോ രാഹുൽ മാങ്കൂട്ടത്തിലാണ് ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചത്.
‘ഏത് വൈബ്? നിലമ്പൂർ വൈബ്’ എന്ന അടിക്കുറിപ്പോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ വിഡിയോ പങ്കുവച്ചിരിക്കുന്നത്. പ്രവർത്തകരും നേതാക്കൾക്കൊപ്പം ചുവടുവയ്ക്കുന്നത് വിഡിയോയിൽ കാണാം.
അതേ സമയം പ്രതീക്ഷിച്ച ഭൂരിപക്ഷമാണ് നേടിയെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. ഭരണവിരുദ്ധവികാരമെന്ന് പറയാനാകില്ലെന്ന് എം.സ്വരാജ് പ്രതികരിച്ചു. ജന്മനാട്ടില്‍ ലീഡില്ല എന്ന വിമര്‍ശനം അരാഷ്ട്രീയമെന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുമെന്നും സ്വരാജ് പറഞ്ഞു.സുരക്ഷിത ഭൂരിപക്ഷത്തിന് പിന്നാലെ നിലമ്പൂരില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി. തിരുവനന്തപുരത്ത് കെ.പി.സി.സി ആസ്ഥാനത്തും വിജയാഘോഷമാണ്.