pathanamthitta-bird

TOPICS COVERED

പറക്കമുറ്റാത്ത മഞ്ഞക്കറുപ്പന്‍ കിളിക്കുഞ്ഞിനെ സംരക്ഷിച്ച് മിടുക്കനാക്കി പറത്തിവിട്ട് പത്തനംതിട്ട സ്വദേശി അഷ്റഫ്. കിലോമീറ്ററുകള്‍ അകലെ നിന്ന് കിട്ടിയ കുഞ്ഞിനെത്തേടി അമ്മക്കിളിയും അച്ഛന്‍കിളിയും വന്നത് അല്‍ഭുതമായിരുന്നു. രണ്ടുമാസവും എല്ലാദിവസവും കിളിക്കുഞ്ഞിനെ സംരക്ഷിച്ച് രണ്ട് കിളികളും ഉണ്ടായിരുന്നു.

പത്തനംതിട്ട സ്വദേശി അഷ്റഫിന് കഴിഞ്ഞ വിഷുദിനത്തിലാണ് വഴിയില്‍ നിന്ന് മഞ്ഞക്കിളിക്കുഞ്ഞിനെ കിട്ടിയത്.ദൂരെക്കണ്ടമ്പോള്‍ കണിക്കൊന്നപ്പൂവെന്ന് കരുതി. ചിറകില്ലാത്ത രോമങ്ങളില്ലാത്ത കിളിക്കുഞ്ഞിനെ വീട്ടിലെത്തിച്ചു.തൊട്ടടുത്ത ദിവസം അമ്മക്കിളിയും അച്ഛന്‍ കിളിയും തേടിയെത്തി തീറ്റകൊടുക്കാന്‍ തുടങ്ങി.എങ്ങനെയെത്തി എന്നത് അല്‍ഭുതം.രണ്ടുമാസത്തിനിപ്പുറം ചിറക് മുളച്ച് നിറംവന്ന് മിടുക്കനായി.

രണ്ടുമാസവും അച്ഛന്‍കിളിയും അമ്മക്കിളിയും പലനേരം തീറ്റയുമായെത്തും.മാമ്പഴവും പേരയ്ക്കയും പ്രാണികളേയും കുടുംബവും നല്‍കി. കുറേക്കാലം കൂട്ടില്‍ത്തന്നെ കഴിഞ്ഞതിനാല്‍ വേഗത്തില്‍ പറക്കാന്‍ കുറച്ചുകാലം കൂടി വേണ്ടിവരും.തുറന്നു വിട്ടെങ്കിലും പരിസരമേഖലയിലൊക്കെത്തന്നെ മഞ്ഞക്കറുപ്പനുണ്ട്

ENGLISH SUMMARY:

Ashraf, a native of Pathanamthitta, cared for a flightless yellow-black baby bird and helped it fly again. Remarkably, the parent birds traveled from kilometers away and stayed nearby for two months, protecting their chick every day. The story is a touching example of compassion and nature’s wonders.