collector-alp-viral

TOPICS COVERED

മഴ പെയ്താല്‍ പിന്നെ കുട്ടികളുടെ ചോദ്യം കളക്ടറുടെ പേജില്‍ ഞങ്ങള്‍ക്ക് അവധിയില്ലെ എന്നാണ്.  ഇത്തരത്തിൽ കുട്ടികളുടെ ചോദ്യത്തിന് രസകരമായ മറുപടിയുമായി എത്തിയിരിക്കുകയാണ് ആലപ്പുഴ കളക്ടർ അലക്‌സ് വർഗീസ്. പോസ്റ്റിട്ടെന്ന നോട്ടിഫിക്കേഷൻ കിട്ടിയ ഉടൻ അവധി ഉണ്ടോയെന്ന് നോക്കാനാണോ എത്തിയതെന്ന ചോദ്യത്തോടെയായിരുന്നു കളക്ടറുടെ ഫെയ്സ്ബുക്ക് കുറിപ്പ്. മഴ മുന്നറിയിപ്പ് വന്നാൽ ഉടൻ അവധി പ്രഖ്യാപിക്കാൻ പറ്റുമോയെന്നും അദ്ദേഹം ചോദിച്ചു. കനത്ത മഴയുള്ള ദിവസം ഉറപ്പായും അവധി തരാം കേട്ടോ എന്ന് പറഞ്ഞാണ് കളക്ടർ ഫെയ്സ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഓരോ താലൂക്കിലെയും റവന്യു, വിദ്യഭ്യാസം തുടങ്ങി വിവിധ വകുപ്പുകളിൽ നിന്നും തദ്ദേശ ജനപ്രതിനിധികളിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകളുടെയും കാലാവസ്ഥാ വകുപ്പിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലെ അവധി പ്രഖ്യാപിക്കാൻ സാധിക്കൂ. അവധി കിട്ടിയില്ലെന്ന് കരുതി മക്കളാരും സങ്കടപ്പെടേണ്ടെന്നും കുട്ടുകൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന യാതൊരു കാര്യവും ചെയ്യില്ലെന്നും കളക്ടർ കുറിച്ചു. 

കുറിപ്പ്

പ്രിയപ്പെട്ട കുട്ടികളെ, പോസ്റ്റിട്ടെന്ന നോട്ടിഫിക്കേഷന്‍ കിട്ടിയ ഉടന്‍ അവധി ഉണ്ടോയെന്ന് നോക്കാനാണോ എത്തിയത്.... മഴയൊക്കെ അല്ലേ... പ്രിയപ്പെട്ട മക്കള്‍ അവധി ചോദിക്കുന്നതിലും തെറ്റ് പറയാനാവില്ല... 

പക്ഷെ മാതാപിതാക്കളോ... കുട്ടികളുടെ സുരക്ഷയില്‍ ആശങ്ക കാണും... 

നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാനല്ലേ ജില്ല ഭരണകൂടം എന്നും പ്രവര്‍ത്തിക്കുക... 

എന്ന് കരുതി, മഴ മുന്നറിയിപ്പ് വന്നാല്‍ ഉടന്‍ അവധി പ്രഖ്യാപിക്കാന്‍ പറ്റുമോ.. പറ്റില്ല.. 

അതിന് ഓരോ താലൂക്കിലെയും റവന്യൂ, വിദ്യഭ്യാസം തുടങ്ങി വിവിധ വകുപ്പുകളില്‍ നിന്നും തദ്ദേശ ജനപ്രതിനിധികളില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ ലഭിക്കേണ്ടതുണ്ട്. ഇതും കാലാവസ്ഥ വകുപ്പില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകളും അടിസ്ഥാനമാക്കിയേ അവധി പ്രഖ്യാപിക്കാന്‍ സാധിക്കൂ. അതുകൊണ്ട് അവധി കിട്ടിയില്ലെന്ന് കരുതി മക്കളാരും സങ്കടപ്പെടേണ്ട കേട്ടോ.

ഉറപ്പായും നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന യാതൊരു കാര്യവും നമ്മള്‍ ചെയ്യില്ല..

കനത്ത മഴയുള്ള ദിവസം ഉറപ്പായും അവധി തരാം കേട്ടോ...

ENGLISH SUMMARY:

Alappuzha Collector Alex Varghese responded humorously to children who frequently ask about holidays on rainy days. In a Facebook post, he acknowledged how kids rush to his page whenever there's a rain alert, hoping for a day off. He joked that many might have come just to check if a leave notification was posted. The Collector assured them that if there’s very heavy rain, a holiday will definitely be granted.