‘ഇന്നലെ എന്നോട് ആ മോള്‍ പറഞ്ഞത് ചേട്ടാ, പോയിട്ട് വേഗം തിരിച്ചുവരാമെന്നാണ്, നാട്ടില്‍ നില്‍ക്കണമെന്ന് പറഞ്ഞ് സന്തോഷത്തോടെ പോയ കുട്ടിയാണ്, ഇന്നറിയുന്നു പോയെന്ന് ’. നെഞ്ചുലഞ്ഞാണ് രഞ്ജിതയുടെ അയല്‍ക്കാരന്‍ ഈ വാക്കുകള്‍ മുഴുവിപ്പിച്ചത്, ആ നാട് ഒന്നാകെ എങ്ങനെ രഞ്ജിതയുടെ കുടുംബത്തെ ആശ്വസിപ്പിക്കണമെന്ന ചിന്തയിലാണ്. Also Read: തീഗോളമായ വിമാനത്തില്‍ എരിഞ്ഞമര്‍ന്നു; റാണി ചന്ദ്ര
ലണ്ടനല്‍ നഴ്സായി ജോലി ചെയ്യുന്ന രഞ്ജിതയ്ക്ക് കേരളത്തില്‍ മടങ്ങിയെത്തി സര്‍ക്കാര്‍ സര്‍വീസില്‍ തിരികെ പ്രവേശിക്കണമന്നായിരുന്നു ആഗ്രഹം. ഈ യാത്ര ലണ്ടനിലെ ജോലി അവസാനിപ്പിക്കുന്നതിനവേണ്ടിക്കൂടിയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇന്നലെ ഉച്ചയോടെയായിരുന്നു രഞ്ജിത വീട്ടില്‍ നിന്ന് കൊച്ചി വഴി അഹമ്മദാബാദിലേക്ക് തിരിച്ചത്. ഒമാനിൽ നഴ്‌സായി ജോലി നോക്കുന്നതിനിടെയാണ് രഞ്ജിതയ്‌ക്ക് യുകെയിൽ ജോലി ലഭിച്ചത്.
അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ എഐ171 വിമാനമാണ് ഇന്ന് ഉച്ചയോടെ ടേക്ക് ഓഫിനു തൊട്ടുപിന്നാലെ തകർന്നുവീണത്. വിമാനത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ഉൾപ്പെടെ 230 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരിൽ 61 പേർ വിദേശികളാണ്. എല്ലാവരും മരിച്ചതായി സ്ഥരീകരിച്ചു