temple

ഭക്തര്‍ക്ക് അപൂര്‍വ ചരിത്രനിമിഷം സമ്മാനിച്ച് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മഹാകുംഭാഭിഷേകം. 275 വര്‍ഷത്തിന് ശേഷം താഴികക്കുടങ്ങള്‍ സ്ഥാപിക്കുന്നതാണ് പ്രധാന ചടങ്ങ്. അതോടൊപ്പം വിശ്വക് സേനാ വിഗ്രഹത്തിന്റെ പുനഃപ്രതിഷ്ഠയും തിരുവമ്പാടി ക്ഷേത്രത്തിലെ അഷ്ടബന്ധകലശവും പൂര്‍ത്തിയാക്കി.

ചരിത്രം, ഐതിഹ്യം. പൈതൃകം, വിശ്വാസം എല്ലാം സംഗമിച്ചതായിരുന്നു മഹാകുംഭാഭിഷേകച്ചടങ്ങുകള്‍. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ കുംഭാഭിഷേകച്ചടങ്ങുകള്‍ക്ക് സാക്ഷിയാകാനെത്തി. ശ്രീകോവിലിന് മുകളില്‍ മൂന്ന് താഴികക്കുടങ്ങള്‍, അതുപോലെ ഒറ്റക്കല്‍ മണ്ഡപത്തില്‍ ഒരുതാഴികക്കുടം എന്നിവയില്‍ അഭിഷേകവും ദീപാരാധനയും പൂര്‍ത്തിയാക്കി

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നാലുനടകളിലും പ്രത്യേകം സജ്ജമാക്കിയ വലിയ സ്ക്രീനുകളില്‍ കുംഭാഭിഷേകച്ചടങ്ങുകള്‍ തല്‍സമയം കാണാന്‍ സൗകര്യമൊരുക്കിയിരുന്നു.275 വർഷങ്ങൾക്കുശേഷമാണ് ശ്രീകോവിലെ താഴികക്കുടം മാറ്റി സ്ഥാപിച്ചത്. ഇതോടൊപ്പം ശ്രീകോവിലിനുള്ളിൽ വിശ്വക്സേന പ്രതിഷ്ഠയും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അഷ്ടബന്ധവും പൂര്‍ത്തിയാക്കി. ക്ഷേത്രം മുഖ്യതന്ത്രി ഗോവിന്ദൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലായിരുന്നു ചടങ്ങുകൾ.

ENGLISH SUMMARY:

Devotees were blessed with a rare historical moment as the Mahakumbhabhishekam was held at the Sree Padmanabhaswamy Temple. The main highlight was the reinstallation of the Thazhikakkudams (golden finials) after a gap of 275 years. Alongside, the Vishwaksena idol was reconsecrated, and the Ashtabandha Kalasha ritual at the Thiruvambady Temple was also completed.