തന്‍റെ പ്രീയപ്പെട്ട ഹരിതലോകം നഷ്ട്ടപ്പെടാന്‍ പോകുന്ന വേദനയിലാണ് കോഴിക്കോട് വേങ്ങേരിയിലെ മൂന്നാം ക്ലാസുകാരി ദേവിക. അവള്‍ നട്ടുപിടിപ്പിച്ച 580 ലധികം വൃക്ഷത്തൈകളും ദേവികയുടെ കുഞ്ഞ് വീടും ജപ്തി ചെയ്യാനൊരുങ്ങുകയാണ് ബാങ്കുകാര്‍. സംസ്ഥാന സര്‍ക്കാരിന്റ പരിസ്ഥിതി മിത്രം പുരസ്കാരം തിരുവനന്തപുരത്ത് വച്ച് ഏറ്റുവാങ്ങിയപ്പോഴും മുഖ്യമന്ത്രിയുടെ ചെവിയില്‍ ദേവിക സങ്കടം പറഞ്ഞതും അത് തന്നെയായിരുന്നു. കുഞ്ഞുമനസില്‍ തളിര്‍ത്ത സ്വപ്നങ്ങള്‍ ദേവിക തന്റ ആറുസെന്റിലേക്ക് പറിച്ചുനട്ടുകൊണ്ടേയിരുന്നു. അധികം വൈകാതെ അതൊരു പച്ചലോകമായി മാറി.
580 ലധികം മരങ്ങള്‍, നിരവധി ഔഷധസസ്യങ്ങള്‍. എല്ലാമുണ്ട് ദേവികയുടെ ഈ വലിയ ലോകത്ത്.പക്ഷെ അത് നഷ്ടപ്പെടാന്‍ പോവുകയാണ്. കോവിഡാണ് ദേവികയുടെ ജീവതത്തിലും വില്ലനായാത്. തയ്യല്‍ക്കാരനായ പിതാവ് പുതിയെ മെഷീനുകള്‍ വാങ്ങാനും വീട് നിര്‍മാണത്തിനായും എടുത്ത വായ്പയുടെ തിരിച്ചടവ് കോവിഡ് കാലത്ത് മുടങ്ങി. ആറരലക്ഷം രൂപ ഉടന്‍ അടച്ചില്ലെങ്കില്‍ വീടും പറമ്പും ജപ്തി ചെയ്യുമെന്നാണ് ബാങ്കുകാര്‍ പറയുന്നത്
ഈ പച്ചപ്പാണ് ദേവിക യുടെ ജീവവായു. ഇവിടം വിട്ട് പോകാന്‍ അവള്‍ക്കാവില്ല.അച്ഛന്‍ ദീപക്കും, അമ്മ സിന്‍സിയും അനിയനുമടങ്ങുന്നതാണ് കുടുംബം. വൃക്ഷ സംരക്ഷണം, മാലിന്യ സംസ്കരണം എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് എട്ട് സംസ്ഥാന പുരസ്കാരങ്ങളാണ് ദേവികയ്ക്ക് ഇതുവരെ ലഭിച്ചത്. മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിലാണ് ഇനി അവളുടെ പ്രതീക്ഷ.