അച്ഛന്റെ കാര്‍ ദേഹത്തേക്ക് മറിഞ്ഞ് ഒന്നരവയസ്സുകാരി മരിച്ച വാര്‍ത്ത അങ്ങേയറ്റം വേദനയോടെയാണ് കേട്ടത്. ബള്ളിഗെ സ്വദേശി ഹരിദാസ്–ശ്രീവിദ്യ ദമ്പതികളുടെ മകൾ ഹൃദ്യനന്ദയ്ക്കാണ് ഇന്നലെ ദാരുണാന്ത്യം സംഭവിച്ചത്. ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങിനുശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബം.
പ്രധാന റോഡിൽനിന്ന് 100 മീറ്റർ താഴെയാണ് വീട്. വീട്ടിലേക്കെത്താൻ 50 മീറ്റർ ശേഷിക്കേ കാർ ഓഫ് ആയി. പിന്നീടുള്ള വഴി ഇറക്കമാണ്. വെള്ളം ഒഴുക്കിവിടാൻ നിർമിച്ച ഓവുചാലിൽ കാറിന്റെ ചക്രം പുതഞ്ഞു. കാർ തള്ളി നീക്കാനായി ഹരിദാസ് കുടുംബത്തെ പുറത്തിറക്കി. കാർ തള്ളി നീക്കവേ മുന്നോട്ട് ഇറക്കത്തിലേക്ക് നീങ്ങി വശത്തെ ഭിത്തിയിൽ ഇടിച്ചു കുട്ടിയുടെ ദേഹത്തേക്ക് മറിയുകയായിരുന്നു.
കാസർകോട് കാറഡുക്ക ബെള്ളിഗെയിൽ റോഡിലെ ഓവുചാലിലേക്കാണ് കാറിന്റെ ചക്രം പുതഞ്ഞുമാറിയത്. കുടുംബത്തെ കാറില്‍ നിന്നിറക്കിയ ശേഷം സുരക്ഷിതരായി വശത്തേക്ക് നില്‍ക്കാന്‍ പറഞ്ഞിരുന്നു. തള്ളി മാറ്റിയപ്പോള്‍ ആണ് അപകടം സംഭവിച്ചത്. ദേവനന്ദയാണ് ഹൃദ്യനന്ദയുടെ സഹോദരി.