നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാർഥി എം സ്വരാജ് നാമനിർദേശ പത്രിക നൽകി. പി.ബി അംഗം എ വിജയരാഘവൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ. ബിജു, മന്ത്രി അബ്ദുറഹിമാൻ എന്നിവർ ഒപ്പം ചേർന്നു. വെളിയംതോട് ജവഹർ നഗറിൽ നിന്ന് തുടങ്ങിയ പ്രകടനം മുദ്രാവാക്യങ്ങളാൽ നിറഞ്ഞു. 11.15ന് നിലമ്പൂർ താലൂക്ക് ഓഫീസിന് തൊട്ടടുത്തുള്ള ജങ്ഷനിൽ നിന്ന് പ്രകടനത്തിൻ്റെ തുടക്കം.
ഓഫീസിൽ 15മിനിറ്റ് നേരത്തെ കാത്തിരിപ്പ്. പിന്നെ പത്രിക നൽകി. പുറത്തിറങ്ങി, വിവാദങ്ങളിലും രാഷ്ട്രീയ എതിരാളികളിലും തൊടാതെയുള്ളതായിരുന്നു പ്രതികരണം. പത്രികാ സമർപ്പണത്തിന് ശേഷം പ്രചാരണതിരക്കിലേയ്ക്ക് തന്നെയാണ് സ്ഥാനാർഥി നീങ്ങിയത്. വാഹന ജാഥയും, നേരിട്ടുള്ള വോട്ടു തേടലും, കൺവെൻഷനുകളും തുടരും. കൂടുതൽ നേതാക്കളും എത്തിയതോടെ സീറ്റ് നിലനിർത്താനുറച്ചു തന്നെയാണ് സി.പി.എമ്മിന്റെ നീക്കം.