നിലമ്പൂരില്‍ യുഡിഎഫിന്‍റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍, വേദിയിലും സദസിലും പാര്‍ട്ടിപ്രവര്‍ത്തകരുടെ നീണ്ട നിര. തിരഞ്ഞെടുപ്പിനെ പറ്റി പ്രസംഗിച്ച് കത്തികയറുകയാണ് ഡിസിസി പ്രസിഡന്‍റ് വി.എസ് ജോയ്. ഈ സമയമാണ് പ്രവര്‍ത്തകരെ ആവേശത്തിലാക്കി യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടൻ ഷൗക്കത്തിന്‍റെ വരവ്. ആര്യാടനെ കണ്ടതോടെ വി എസ് ജോയിയുടെ പ്രസംഗം ഒന്നൂടെ ഉഷാറായി.വാക്കുകള്‍ തീ മഴപോലെ പെയ്തു.
പിന്നെ ഒട്ടും താമസിച്ചില്ലാ വേദിയിലെത്തിയതോടെ ആര്യാടൻ ഷൗക്കത്ത് വക വി.എസ് ജോയിയെ കെട്ടിപ്പിടിച്ച് ഒരു മുത്തം. സദസിലാകെ കയ്യടി. ഒരു നിമിഷം ഒന്ന് അമ്പരന്ന വി.എസ് ജോയ് പെട്ടെന്നു തന്നെ ട്രാക്കിലേയ്ക്ക് എത്തി. പിന്നെ ബാലന്‍സ് പ്രസംഗത്തില്‍ കത്തികയറല്‍. ഷൗക്കത്തിന്‍റെ സ്നേഹ പ്രകടനം ഇതിനോടകം സൈബറിടത്ത് വൈറല്‍.
അതേ സമയം കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെ.സി വേണുഗോപാൽ രംഗത്തെത്തി. ചതി എന്ന് പ്രയോഗിക്കാൻ ഏറ്റവും യോഗ്യനായ വ്യക്തിയാണ് പിണറായി. മാസങ്ങൾക്ക് മുൻപ് ‘ദി ഹിന്ദു’ പത്രത്തിന് നൽകിയ അഭിമുഖത്തിൽ മലപ്പുറം ജില്ലയെ സംശയനിഴലിൽ നിർത്തിയതും പിണറായി വിജയൻ നടത്തിയ ഗൗരവമായ നീക്കമായിരുന്നെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു.