ബുധനാഴ്ച രാവിലെ 11.30 ഓടെയാണ് ആലപ്പുഴ കരുവാറ്റയില്‍ 38 കാരനും പ്ലസ് വണ്‍ വിദ്യാര്‍ഥിനും ട്രെയിനിനു മുന്നില്‍ ചാടി മരിച്ചത്. ചെറുതന ശ്രീജിത്ത് ഹരിപ്പാട് നടുവട്ടം കാട്ടിൽചിറയിൽ രവീന്ദ്രൻ നായർ – വിമല ദമ്പതികളുടെ മകൾ ദേവിക എന്നിവരാണ് മരിച്ചത്. ശ്രീജിത്തിന്റെ ഭാര്യ രാഖിയുടെ വീടിനു സമീപമാണ് ദേവികയുടെ വീട്. ഇരുവരും തമ്മിലുള്ള ബന്ധത്തെച്ചൊല്ലി നേരത്തെ പൊലീസിൽ പരാതി ഉണ്ടായിരുന്നു.
ചുരുക്കം ചില പാസഞ്ചർ ട്രെയിനുകൾക്ക് മാത്രം നിര്‍ത്തുന്ന സ്റ്റേഷനാണ് കരുവാറ്റ. ബൈക്കില്‍ റെയില്‍വെ സ്റ്റേഷനിലെത്തിയ ശേഷം ഇരുവരും ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്ന് സംസാരിച്ച് നില്‍ക്കുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. കരുവാറ്റയില്‍ സ്റ്റോപ്പില്ലാത്ത കൊച്ചുവേളി– അമൃത്‌സർ എക്സ്പ്രസ് എത്തിയതോടെ ഇരുവരും ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു.
ഷാംപൂ വാങ്ങാൻ കടയിൽ പോകുകയാണ് എന്നു പറഞ്ഞാണ് ദേവിക രാവിലെ വീട്ടിൽ നിന്നിറങ്ങിയത്. ദേവിക ഹരിപ്പാട് ഗവ. ബോയ്സ് എച്ച്എസ്എസിൽ പ്ലസ് വൺ വിദ്യാർഥിനിയാണ്. ശ്രീജിത്തിന്റെ ഭാര്യ രാഖിയുടെ വീടിനു സമീപമാണ് ദേവികയുടെ വീട്. ശ്രീജിത്തുമായുള്ള അടുപ്പത്തിൽനിന്നു ദേവികയെ പിന്തിരിപ്പിക്കാൻ വീട്ടുകാർ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
ശ്രീജിത്തിന് രണ്ട് മക്കളുണ്ട്. വിദ്യാർഥിനിയുമായി സ്റ്റേഷനിലേക്ക് എത്താൻ ഉപയോഗിച്ച ബൈക്ക് ശ്രീജിത്തിന്റെ അടുത്ത ബന്ധുവിന്റെതാണെന്നാണ് നിഗമനം.