ഉന്നത വിദ്യാഭ്യാസത്തിനും, മികച്ച കരിയർ കണ്ടെത്താനും വിദ്യാർഥികളെ സഹായിക്കുന്ന മനോരമ ന്യൂസ് എജുക്കേഷൻ സമ്മിറ്റിന് കൊച്ചിയിൽ തുടക്കമായി. വിദ്യാഭ്യാസ, കരിയർ രംഗത്തെ വിദഗ്ധരോട് നേരിട്ട് സംവദിക്കാൻ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള അവസരമാണ് സമ്മിറ്റ്. അമൃത വിശ്വവിദ്യാപീഠം മുഖ്യ പ്രായോജകരായ എജുക്കേഷൻ സമ്മിറ്റിൽ എഡ്റൂട്ട്സ് ഇന്‍റർനാഷണൽ, സഫയർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് എന്നിവർ സഹപ്രായോജകരാണ്. സാധ്യതകളെ കണ്ടെത്തി ഉപയോഗിക്കാൻ വിദ്യാർത്ഥികൾക്ക് സാധിക്കണമെന്ന് സമ്മിറ്റിന്‍റെ ഉദ്ഘാടനം നിർവഹിച്ച് നയതന്ത്രജ്ഞൻ ഡോ.വേണു രാജാമണി പറഞ്ഞു. മനോരമ ന്യൂസ് ന്യൂസ് ഡയറക്ടർ ജോണി ലൂക്കാസ്, അമൃത വിശ്വവിദ്യാപീഠം ഡീൻ ഡോ.യു.കൃഷ്ണൻ കുമാർ എന്നിവർ ഉദ്ഘാടന ചടങ്ങിന്‍റെ ഭാഗമായി.