kozhikode-accident

TOPICS COVERED

കോഴിക്കോട് ഫറോക്ക് പെരുമുഖത്ത് ഡ്രൈവിങ് പഠനത്തിനിടെ കാര്‍ കിണറ്റില്‍വീണ് വീട്ടമ്മയ്ക്കു പരുക്ക്.  കാര്‍ പിന്നിലേക്ക് എടുക്കുന്നതിനിടെ നിയന്ത്രണം വിടുകയായിരുന്നു. ഫറോക്ക് പെരുമുഖത്ത് കാറ്റിങ്ങൽ പറമ്പ് വൃന്ദാവനത്തിൽ സ്നേഹലത (60) ഓടിച്ച കാറാണ് 14 കോൽ താഴ്ചയുള്ള കിണറ്റിൽ വീണത്. വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം.

കാർ പിന്നിലേക്ക് എടുക്കുന്നതിനിടെ ബ്രേക്കിനു പകരം ആക്സിലേറ്ററിൽ അബദ്ധത്തിൽ ചവിട്ടിയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് വിവരം. സ്നേഹലതയെ പുറത്തെത്തിച്ച ശേഷം കാർ മിനി ക്രെയിൻ എത്തിച്ച് ആറരയോടെ കിണറ്റിൽ നിന്നെടുത്തു.