theyyam

TOPICS COVERED

കാസർകോട് കള്ളാർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ കളിയാട്ടത്തിനിടെ നാട് സാക്ഷ്യം വഹിച്ചത് ഒരു അപൂർവ്വ കാഴ്ചയ്‌ക്കാണ്. കളിയാട്ടത്തിന്റെ ഒന്നാം ദിനത്തിൽ ഒരു പതിനാലുകാരനാണ് വിഷ്ണുമൂർത്തി തെയ്യം കെട്ടിയാടിയത്  

തെയ്യം കലാകാരനായ സുരേഷ് പണിക്കരുടെയും ഷിനിയുടെയും രണ്ടാമത്തെ മകൻ പത്താം ക്ലാസുകാരൻ അക്ഷതാണ് വിഷ്ണു മൂർത്തി തെയ്യമായി നിറഞ്ഞാടിയത്. കൗമാരക്കാരൻ വിഷ്ണുമൂർത്തിക്കോലം കെട്ടി ദേവസ്ഥാന സന്നിധിയിൽ ഉറഞ്ഞാടിയപ്പോൾ കണ്ടു നിന്നവരുടെ കണ്ണും മനസ്സും നിറഞ്ഞു.

അക്ഷിതിന്റെ ചേട്ടൻ അഭിനവും തെയ്യം കലാകാരനാണ്. വളരെ ചെറുപ്പം മുതൽ തന്നെ അക്ഷത് കർക്കിടക തെയ്യം കെട്ടാറുണ്ട്. വരി വരിയായി നിന്ന് കുഞ്ഞു തെയ്യത്തിന്റെ കയ്യിൽ നിന്നും മഞ്ഞൾ കുറി പ്രസാദം വാങ്ങുമ്പോൾ ആളുകൾക്കും കൗതുകം. കുഞ്ഞു തെയ്യം വാമൊഴി പറയുന്നത് കേൾക്കാനും ഉറഞ്ഞാടുന്നത് കാണാനും തൊഴു കൈകളോടെ ഒരു നാടാകെ നോക്കി നിന്നു.

ENGLISH SUMMARY:

A rare sight unfolded at the Kallar Sri Mahavishnu Temple in Kasaragod during the first day of the traditional Kaliyattam. A 14-year-old boy performed the Vishnumoorthy Theyyam, captivating the audience with his unique portrayal.