AI IMAGE
വിദേശ വനിതയുടെ മകന്റെ കാൽ ക്ലോസറ്റിൽ കുടുങ്ങി. ഒടുവിൽ ഫയർഫോഴ്സെത്തി കുട്ടിയെ രക്ഷപ്പെടുത്തി. തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് സംഭവം. വട്ടിയൂർക്കാവ് മൈത്രി നഗറിൽ റുതർ ഗിഫ്റ്റ് എന്ന നൈജീരിയൻ യുവതിയുടെ ഏഴ് വയസ് മാത്രം പ്രായമുള്ള മകന്റെ കാലാണ് ടോയ്‌ലെറ്റ് ക്ലോസറ്റിൽ അകപ്പെട്ടത്.
എത്ര ശ്രമിച്ചിട്ടും കുട്ടിയുടെ കാൽ ഊരിയെടുക്കാൻ കഴിയാതെ വന്നതോടെ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. ചെങ്കൽച്ചൂള ഫയർ സ്റ്റേഷനിലെ സംഘമെത്തി ടോയ്‌ലെറ്റ് പൊളിച്ചാണ് കുട്ടിയുടെ കാൽ പുറത്തെടുത്തത്. ഏകദേശം 50 മിനിറ്റോളം നീണ്ട പരിശ്രമത്തിനൊടുവിൽ, ക്ലോസറ്റ് മുറിച്ച് മാറ്റി അതി സാഹസികമായാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുധീഷ് ചന്ദ്രന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജീവൻ.ബി, അനിൽ കുമാർ, മഹേഷ് കുമാർ, സവിൻ, പ്രമോദ്, സാജൻ എന്നിവർ ചേർന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.