wayanad-elston

TOPICS COVERED

വയനാട് മുണ്ടക്കൈ-ചൂരൽമല അതിജീവിതരുടെ പുനരധിവാസത്തിനു ടൗൺഷിപ്പ് നിർമിക്കാൻ സർക്കാർ ഏറ്റെടുത്ത എൽസ്റ്റൺ എസ്റ്റേറ്റിലെ ക്വാർട്ടേഴ്സ് ഒഴിയണമെന്ന് ആവശ്യപ്പെട്ട്  ഉദ്യോഗസ്ഥർക്ക് നോട്ടീസ്. ഏഴു ദിവസത്തിനുള്ളിൽ ഒഴിയണമെന്നാണ് നിർദേശം.

ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് എസ്റ്റേറ്റിൽ തൊഴിലാളികളുടെ പ്രതിഷേധത്തിനിടെയാണ് ക്വാർട്ടേഴ്സ് ഒഴിയണമെന്ന് ആവശ്യപ്പെട്ട്  ഉദ്യോഗസ്ഥർക്ക് തഹസിൽദാർ നോട്ടീസ് നൽകിയത്. ഇന്നലെ വൈകിട്ട് ക്വാർട്ടേഴ്സുകളിൽ നോട്ടീസ് പതിപ്പിച്ചു. ആനുകൂല്യങ്ങളും ശമ്പള കുടിശ്ശികയും കിട്ടാതെ ഒഴിയില്ലെന്നാണ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങളുടെ നിലപാട്

ഏഴു ദിവസത്തിനകം ക്വട്ടേഴ്സിലെ  സാധനങ്ങൾ മാറ്റിയില്ലെങ്കിൽ തുടർനടപടി സ്വീകരിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. എൽസ്റ്റൺ എസ്റ്റേറ്റിന്റെ 64.47 ഹെക്ടറിലാണ് പുതിയ ടൗൺഷിപ്പ് വരുന്നത്. എസ്റ്റേറ്റ് ഭൂമിക്ക് സര്‍ക്കാര്‍ നിശ്ചയിച്ച വില വളരെ കുറവാണെന്നാണ് ഉടമകളുടെ വാദം.

ENGLISH SUMMARY:

Officials have been issued a notice to vacate the quarters at Elston Estate, which the government has taken over for the construction of a township for the rehabilitation of the Wayanad Mundakkai-Chooralmala survivors. They have been instructed to vacate within seven days.