TOPICS COVERED

ഗുരുവായൂരപ്പന് വഴിപാടായി ടി.വി.എസ് മോട്ടോർ കമ്പനി വക അഞ്ച് ഇലക്ട്രിക് സ്കൂട്ടറുകൾ. കഴിഞ്ഞ ദിവസമായിരുന്നു സ്കൂട്ടറുകളുടെ സമർപ്പണം. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ സ്കൂട്ടറുകളും രേഖകളും ഏറ്റുവാങ്ങി. ടിവിസ് മോട്ടോർ കമ്പനിയുടെ ഇലക്ട്രിക്ക് സ്കൂട്ടർ ആയ ടിവിഎസ് ഐ ക്യൂബാണ് വഴിപാടായി ഗുരുവായൂരപ്പന് സമർപ്പിച്ചത്.

ടിവിഎസ്  മോട്ടോർ കമ്പനിക്ക് വേണ്ടി തൃശൂരിലെ ഡീലർ ആയ എ എ ജെ സെഞ്ച്വറി ടിവിഎസ്  ആണ് വാഹനങ്ങൾ സമർപ്പിച്ചത്.  ഒരു സ്കൂട്ടറിന് 120659 വില വരും. ചടങ്ങിൽ  പർച്ചേസ് ഡി.എ കെ.എസ്.മായാദേവി, മാനേജർ വി.സി.സുനിൽകുമാർ എന്നിവർ സന്നിഹിതരായി. നേരത്തെ വഴിപാടായി ലഭിച്ച ഥാർ ലഭിച്ചിരുന്നു.

ENGLISH SUMMARY:

As a special offering to Guruvayurappan, TVS Motor Company donated five electric scooters. The scooters, TVS iQube models, were handed over to the Guruvayur Devaswom administrator K.P. Vinayan during a recent ceremony.