കശ്മീരിൽ നിന്ന് കാറോടിച്ച് വന്നയാൾ ഉറങ്ങിപ്പോയത് കാരണം നിയന്ത്രണം വിട്ട വാഹനം വീട്ടിലേക്ക് ഇടിച്ചുകയറി അപകടം. പത്തനംതിട്ട റാന്നി ഉതിമൂട്ടിൽ പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടം.  മംഗലത്ത് തോമസ് എന്നയാളുടെ വീട്ടിലേക്കാണ് ഇടിച്ചുകയറിയത്. മതിലും കാർപോർച്ചും അതിനുള്ളില്‍ കിടന്ന കാറും തകർന്നു. കോന്നി സ്വദേശി രാജേഷ് ആണ് കാറോടിച്ചത്. പുലർച്ചെ നാലുമണിയോടെ ആയിരുന്നു അപകടം. ഈ ഭാഗത്ത് കാർ വീട്ടിലേക്ക് ഇടിച്ചുകയറുന്ന രണ്ടാമത്തെ അപകടമാണിത് 

ENGLISH SUMMARY:

pathanamthitta car accident