കടുത്ത സൈബർ ആക്രമണം നേരിടുന്ന കൊല്ലം സുധിയുടെ ഭാര്യ രേണുവിനെ പിന്തുണച്ച് ഫോട്ടോഗ്രാഫർ ആഷിക് ആവണി. കൊല്ലം സുധിയുടെ ഭാര്യ ആയതു കൊണ്ട് മാത്രമാണ് രേണുവിനെതിരെ അശ്ലീല കമന്‍രുകള്‍ വരുന്നതെന്ന് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
തുണി അഴിച്ചു, തുണി അഴിച്ചു എന്ന് പറയുന്നുണ്ടല്ലോ രേണുവിനെതിരെ?.. തുണി അഴിക്കുന്നതൊക്കെ കാണണമെങ്കിൽ ഇൻസ്റ്റാഗ്രാം ഒന്ന് തുറന്നാൽ മതി. ഇൻസ്റ്റയില്‍ ആയിരക്കണക്കിന് പെൺകുട്ടികൾ ശരീര ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഫോട്ടോ പോസ്റ്റ് ചെയ്യുന്നുണ്ടെന്നും, ആരും ഈ പറയുന്നവര്‍ക്കെതിരെ പോസ്റ്റ് ഇടാന്‍ പോകാത്തത് എന്താണെന്നും ആഷിക് ആവണി ചോദിക്കുന്നു.
പോസ്റ്റിന്‍റെ പൂര്‍ണരൂപം
കുറച്ചു ദിവസം ആയി ഒരു പോസ്റ്റ് ഇടണം എന്ന് കരുതുന്നു. ഇപ്പൊ എഫ്ബി, ഇൻസ്റ്റ എന്ത് തുറന്നാലും രേണു സുധിയുടെ ഫോട്ടോ ഷൂട്ട് മാത്രമേ ഉള്ളു കാണാൻ.. പിന്നെ ഈ കുട്ടി ഒരു സാധാരണ ഫാമിലിയിൽ ഉള്ളത് ആയിരുന്നെങ്കിൽ ഇതുപോലെ കൊത്തി പറിക്കാൻ ചെല്ലോ ആളുകൾ. ഇല്ലല്ലോ?.. അവള് കൊല്ലം സുധിയുടെ ഭാര്യ ആയതു കൊണ്ട് മാത്രം അല്ലെ ഇങ്ങനെ ചെയ്യുന്നത്.. ഇൻസ്റ്റാഗ്രാം തുറന്നു നോക്കിയാൽ ആയിരക്കണക്കിന് പെൺകുട്ടികൾ ശരീര ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഫോട്ടോ പോസ്റ്റ് ചെയ്യുന്നുണ്ട്.
ആരും ഈ പറയുന്നവര്‍ക്കെതിരെ പോസ്റ്റ് ഇടാന്‍ പോകാത്തത് എന്താ എന്ന് ആണ് എനിക്ക് അറിയാത്തത്... പിന്നെ സുധിയുടെ ലേബൽ വച്ചു കൊണ്ട് ഇറങ്ങിയേക്കുവാ എന്ന് പറയുന്നു പലരും. അവൾ അവളുടെ ഭർത്താവിന്റെ ലേബൽ അല്ലാതെ ആരുടെ ലേബൽ വെക്കണം. തുണി അഴിച്ചു തുണി അഴിച്ചു എന്ന് പറയുന്നുണ്ടല്ലോ രേണുവിനെതിരെ?.. തുണി അഴിക്കുന്നതൊക്കെ കാണണമെങ്കിൽ ഇൻസ്റ്റാഗ്രാം ഒന്ന് തുറന്നാൽ മതി. ഇവൾ എന്ത് തുണി അഴിച്ചു എന്നാ പറയുന്നത്.
എത്രയോ ഫിലിം ആക്ട്രസ് ശരീര ഭാഗങ്ങള്‍ കാണിച്ചു അഭിനയിക്കുന്നു. അതൊക്കെ തിയേറ്ററിൽ പോയിരുന്നു ആസ്വദിക്കും. എന്നിട്ടാണ് ഇവന്മാരൊക്കെ ഇതും പൊക്കി പിടിച്ചോണ്ട് വന്നേക്കുന്നത്.. സ്ത്രീകൾ അടക്കം ആ കുട്ടിയെ അവഹേളിക്കുന്നു. നിങ്ങൾ തമിഴിൽ തമന്നയുടെ ഫിലിം കാണാറില്ലേ. നയൻതാരയുടെ ഫിലിം കാണാറില്ലേ. അതൊക്കെ ആസ്വദിക്കും.. അതുപോലെ തന്നെയാണ് ഇതും, പക്ഷെ അത്രയും ഗ്ലാമർ ഇല്ല അല്ലെ.. അതുപോലെ തീപ്പെട്ടി കൊള്ളി ആണ് അല്ലെ, അല്ലെങ്കി കുറെ ആസ്വദിച്ചേനെ. ലോക പരാജയമായ സ്വപ്ന സുരേഷിനൊക്കെ ഈ പെങ്കൊച്ചിനെ വിമർശിക്കാൻ എന്ത് യോഗ്യത ആണ് ഉള്ളത്. സ്വന്തം കണ്ണിലെ കമ്പ് നീക്കിയിട്ട് വേണ്ടേ മറ്റുള്ളവരുടെ കണ്ണിലെ കരട് നോക്കാൻ വരാൻ. ആ പെൺകുട്ടിക്കും മക്കൾക്കും സന്മനസുകളുടെ സഹായം കൊണ്ട് ഒരു വീട് ഉണ്ടാക്കി കൊടുത്തു അതുകൊണ്ട് എല്ലാം ആയോ?.. ആയില്ല. അവർക്ക് ജീവിക്കണ്ടേ?.. നിങ്ങൾ ആരെങ്കിലും കൊടുക്കോ മാസം മാസം അവർക്കുള്ള ചിലവിന്. പിന്നെ എന്തിനാ ഈ പ്രഹസനം. അവര് എങ്ങിനെ എങ്കിലും ജീവിക്കില്ലേ.. അഭിനയിച്ചോ ഫോട്ടോ ഷൂട്ട് ചെയ്തിട്ടോ.. എന്റെ ഈ പോസ്റ്റ് കാണുമ്പോ എല്ലാരും ചോദിക്കും നീ നല്ലതാണോ എന്ന്. ഞാൻ നല്ലതാണെന്നു ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല. പറയേം ഇല്ല. ഞാനും ഈ പറയുന്നവരുടെ ഒന്നും വീട്ടിൽ നിന്നും കൊണ്ട് വന്നിട്ട് അല്ല ജീവിക്കുന്നത്..