‘പാവപ്പെട്ട ഒരു കുടുംബമാണ്, ആ കുഞ്ഞിന്റെ അച്ഛൻ നേരത്തെ മരിച്ചതാ, അനിയത്തിയെ കാണാൻ ആശുപത്രിയിലേക്ക് പോയതായിരുന്നു ആ കുഞ്ഞ്, അപ്പോളാണ് ഈ ദുരന്തം’; എറണാകുളം നേര്യമംഗലത്ത് കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണപ്പെട്ട അനിന്റയെ പറ്റി നാട്ടുകാര്‍ പറഞ്ഞ വാക്കുകളാണിത്, നേര്യമംഗലത്തിനു സമീപം മണിയമ്പാറയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് തെന്നി നീങ്ങിയുണ്ടായ അപകടത്തിലാണ് 14 വയസ്സുകാരി അനിന്റ മരിച്ചത്. ആശുപത്രയില്‍ കിടക്കുന്ന സഹോദരിയെ കാണാനായുള്ള യാത്രയിലാണ് അപകടമുണ്ടായത്.
കട്ടപ്പനയിൽനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ 18 പേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. ഡിവൈഡറിൽ കയറിയ ബസ് റോഡിൽനിന്നു തെന്നി താഴേക്ക് നീങ്ങുകയായിരുന്നു. ബസിൽനിന്നു തെറിച്ചുവീണ 14 വയസ്സുകാരി ബസിന്റെ അടിയിൽപെടുകയായിരുന്നു. ഉടൻ പുറത്തെടുത്ത് ആശുപ്രതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.