കൊച്ചി കുമ്പളങ്ങിയിലെ ജേക്കബിന്റെ സ്വർഗ്ഗരാജ്യം കാണാം. അപൂർവയിനത്തിൽപെട്ട സ്വർഗ കനി എന്ന ഗാഗ് ഫ്രൂട്ട് വീട്ടുമുറ്റത്ത് വിളയിക്കുകയാണ് ജേക്കബും ഭാര്യ ക്രിസ്റ്റീനയും.
ജേക്കബ്ബും ഭാര്യ ക്രിസ്റ്റീനയും മൂന്നു വർഷങ്ങൾക്കു മുൻപാണ് ഗാഗ് ഫ്രൂട്ട് നട്ടുവളർത്തിയത്. വീട്ടുമുറ്റത്തെ പന്തലിൽ പല നിറങ്ങളിലായി പടർന്ന് പന്തലിച്ച് കിടക്കുകയാണ് ഈ പറുദീസ പഴങ്ങൾ. ജ്യൂസിനായി ഉപയോഗിക്കുന്ന ഗാഗ് ഫ്രൂട്ടിന് ചവർപ്പ് കലർന്ന മധുരമാണ്. ഔഷധഗുണങ്ങൾ ഏറെയുള്ള ഇവ വിപണിയിൽ അത്ര എളുപ്പത്തിൽ കിട്ടില്ല. ആയിരം മുതൽ 1500 രൂപ വരെയാണ് വില.
ഒരു ചെടിയിൽ നിന്ന് വർഷങ്ങളോളം ഫലം കിട്ടും. പച്ചയും ഓറഞ്ചും ചുവപ്പുമായി വിളഞ്ഞു കിടക്കുന്ന ഫലങ്ങൾ കാണാനും ഭംഗിയേറെ. ആന്റിഓക്സൈഡുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയിട്ടുണ്ട്. സ്വർഗ്ഗ കനി, പറുദീസ പഴം, മിനി ജാക്ക് ഫ്രൂട്ട് അങ്ങനെ പേരും പലത്.