കൃഷിമന്ത്രിയുടെ വീട്ടിലെ കൂൺ കൃഷിയിൽ 100 മേനി വിളവെടുപ്പ് . കൂൺ കൃഷി വ്യാപകമാക്കാൻ മന്ത്രി പി.പ്രസാദും കുടുംബവുമാണ് ചേർത്തലയിലെ വസതിയിൽ കൂൺ കൃഷി നടത്തിയത്. വീട്ടുപരിസരത്ത് പച്ചക്കറിയും ഓണത്തിന് പൂ കൃഷിയും ചെയ്ത് മികച്ച വിളവ് നേടിയിരുന്നു പി.പ്രസാദും കുടുംബവും .
വിവിധ ഇനത്തിൽപ്പെട്ട കൂണുകളാണ് മന്ത്രി പി. പ്രസാദ് കൃഷിചെയ്തത്. മൂന്ന് മാസം കൊണ്ട് മികച്ച വിളവ് ലഭിച്ചു. .കുടുംബത്തോടൊപ്പമാണ് മന്ത്രി കൂൺ വിളവെടുപ്പ് നടത്തിയത് . വീടിന് മുൻവശം പ്രത്യേകം ഷെഡിൽ ശീതീകരണം നടത്തി ആയിരുന്നു കൃഷി. ചിപ്പിക്കൂണിലെ നാല് ഇനങ്ങളും, പാൽക്കുനിലെ മൂന്ന് ഇനങ്ങളുമാണ് കൃഷി ചെയ്തത് . സ്വർണ്ണ നിറത്തിലെ കൂൺ ,പിങ്ക് നിറത്തിലെ കൂൺ എന്നിവയും കൃഷി ചെയ്തു
500 ഓളം ബഡുകൾ കൃഷി ചെയ്യാവുന്ന ഇടത്ത് 150 ഓളം ബഡുകളാണ് ചെയ്തത്. ഒരുബഡിൽ നിന്നും 800 ഗ്രാമോളം വിളവ് ലഭിച്ചു. ആദ്യ വിളവെടുപ്പിൽ തന്നെ 10 കിലോയ്ക്ക് മുകളിൽ കൂൺ ലഭിച്ചു .