മഹാരാഷ്ട്രയിലെ നാഗ്‍പുരില്‍ നമ്മെ അതിശയിപ്പിക്കുന്ന റെയില്‍വേയുടെ ഒരു വിസ്മയമുണ്ട്. അതിന്‍റെ പേരാണ് ഡയമണ്ട് ക്രോസിങ്. നാലിടത്ത് നിന്നും തലങ്ങും വിലങ്ങും ട്രെയിനുകള്‍ ഓടിവന്ന് ഈ ക്രോസിങ്ങിലൂടെ കടന്നുപോകും.
നാഗ്‍പുരിന് പുറമേ ഡല്‍ഹിയിലാണ് ഇതുപോലുള്ള അപൂര്‍വ കാഴ്ച കാണാന്‍ സാധിക്കുക. നേരത്തെ എറണാകുളം ഓള്‍ഡ് റെയിവേ സ്റ്റേഷന്‍ പരിധിയിലും ധന്‍ബാദിലും ഡയമണ്ട് ക്രോസിങ് ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഇവ പ്രവര്‍ത്തന ക്ഷമമല്ല. നാഗ്പുര്‍ റെയില്‍വേ സ്റ്റേഷന്‍റെ തൊട്ടടുത്തായതു കൊണ്ട് എപ്പോളും ഇവിടെ നിറയെ കാഴ്ച്ചക്കാരുണ്ടാകും.
ബ്രിട്ടിഷുകാരുടെ കാലത്ത് നാഗ്പുരിനെ ഇന്ത്യയുടെ ഭൂമിശാസ്ത്ര കേന്ദ്രമായി കണക്കാക്കിയിരുന്നു. അങ്ങനെയാണ് ദിക്കുകളെ യോജിപ്പിക്കുന്ന റെയില്‍വേയുടെ കേന്ദ്രസ്ഥാനമായി ഇവിടം മാറുന്നത്. അങ്ങനെ ചരിത്രവും കാഴ്ചയും ഇഴചേര്‍ന്ന് ഈ ക്രോസിങ്ങിലൂടെ തീവണ്ടികള്‍ കടന്നു പോകുന്നു.