pocso-pathanamthitta

TOPICS COVERED

പത്തനംതിട്ടയില്‍ അറുപതില്‍ ഏറെപ്പേര്‍ പ്രതികളായ പോക്സോ കേസില്‍, പ്രതിയുടെ അമ്മയിൽ നിന്ന് 8.65 ലക്ഷം രൂപ തട്ടി.  ജാമ്യത്തിന് ഡിവൈഎസ്പിക്കും വക്കീലിനും കൊടുക്കാൻ വേണ്ടി എന്ന് പറഞ്ഞ്, ഒന്നാം പ്രതിയുടെ സഹോദരനാണ് പണം തട്ടിയത്.  

16 വയസ്സുകാരിയെ മൂന്നു വർഷത്തിനിടെ 60 പേർ പീഡിപ്പിച്ചെന്ന കേസിലെ ഒന്നാംപ്രതി ജോജി മാത്യുവിൻ്റെ സഹോദരൻ ജോമോൻ മാത്യുവാണ് അറസ്റ്റിലായത്. രണ്ടാംപ്രതി ഷൈനുവിന്റെ അമ്മയുടെ പക്കൽ നിന്നാണ് പലതവണയായി പണം തട്ടിയെടുത്തത്. തെളിവെടുപ്പ് ഒഴിവാക്കാനും ജാമ്യത്തിനും ആയി പോലീസിനും വക്കീലിലും കൊടുക്കാനെന്നു പറഞ്ഞാണ് പണം കൈക്കലാക്കിയത്.

 രണ്ടു പ്രതികൾക്കും കഴിഞ്ഞദിവസം ജാമ്യം കിട്ടിയിരുന്നു. താൻ വാങ്ങിയ പണം എത്രയെന്ന് അഭിഭാഷക പറഞ്ഞതോടെയാണ് തട്ടിപ്പ് വെളിവായത്. തുടർന്നാണ് പരാതി നൽകിയത്. മൈക്ക് സെറ്റും ശബ്ദ ഉപകരണങ്ങളും വാടകയ്ക്ക് കൊടുക്കുന്ന ആളാണ് പ്രതി ജോബിൻ മാത്യു. തട്ടിയെടുത്ത പണം കൊണ്ട് ഇയാൾ ഉപകരണങ്ങൾ വാങ്ങുകയായിരുന്നു. പ്രതിയുമായി പൊലീസ് കടയിലെത്തി തെളിവെടുത്തു.

ENGLISH SUMMARY:

In the POCSO case in Pathanamthitta, where more than sixty people were accused, Rs 8.65 lakh was embezzled from the mother of the accused. The brother of the first accused embezzled the money, saying that it was to be given to the DySP and lawyer for bail.