പൊതുസ്ഥലത്ത് പുകവലി നിരോധിച്ച ഉത്തരവ് നമ്മുടെ നാട്ടിൽ കൃത്യമായി നടപ്പാകുന്നുണ്ടോ? പുറത്തേക്ക് ഇറങ്ങി നോക്കിയാൽ ഇപ്പോഴും പൊതുസ്ഥലത്ത് പുകവലിക്കുന്ന പലരെയും കാണാം. എന്നാൽ ഇനിയും ഇതിങ്ങനെ ചുമ്മാ നോക്കിയിരിക്കില്ലെന്നാണ് ഉത്തരവ് പുറപ്പെടുവിച്ച ജസ്റ്റിസ് കെ.നാരായണ കുറുപ്പ് വ്യക്തമാക്കുന്നത്.പൊതുസ്ഥലത്തെ പുകവലി ഇപ്പോഴും തുടരുന്നതിന്റെ കാരണമെന്താണ്. പൊലീസിന്റെയും, കോടതിയുടെയും നിഷ്ക്രിയത്വം എന്നാണ് പൊതുസ്ഥലത്തെ പുകവലി നിരോധിച്ച് ഉത്തരവിറക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലെ അംഗം ജസ്റ്റിസ് കെ.നാരായണ കുറുപ്പിൻ്റെ നിലപാട്.