സ്ത്രീകള്‍ എല്ലാ മേഖലയിലും ധൈര്യത്തോടെ മുന്നോട്ട് വരണമെന്ന് കെകെ ശൈലജ. വനിതാ ദിനത്തില്‍ മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അവര്‍.
കേരളത്തില്‍ ഒരു സ്ത്രീക്ക് മുഖ്യമന്ത്രി സ്ഥാനം കിട്ടി എന്നതുകൊണ്ടുമാത്രം എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനാവില്ല. എന്നാല്‍ സ്ത്രീ മുഖ്യമന്ത്രിയായി വന്നുകൂടാ എന്നുമില്ല. മുഖ്യമന്ത്രി സ്ഥാനത്ത് ആരിരുന്നാലും, ഏത് ആശയമാണ് പിന്തുടരുന്നത് എന്നതാണ് പ്രധാനമെന്നും ശൈലജ വ്യക്തമാക്കി.