ആനയും കാട്ടുപന്നിയും ചവിട്ടിമെതിച്ച കൃഷിയിടത്തെ സംരക്ഷിച്ച് വിളയിച്ചെടുത്ത നെല്ല് സംഭരിക്കാതെ സപ്ലൈകോ. പാലക്കാട് ചുള്ളിമടയില്‍ രണ്ടാഴ്ചയിലേറെയായി വീട്ടുമുറ്റത്തും പാറപ്പുറത്തും കൂട്ടിയിട്ടിരിക്കുന്ന നെല്ല് വീണ്ടും ആനക്കൂട്ടം തരിപ്പണമാക്കുമോ എന്ന ആശങ്കയിലാണ് കർഷകർ. നടപടിക്രമങ്ങളിലെ നൂലാമാല പറയാതെ വനമേഖലയോട് ചേർന്നുള്ള കർഷകരെ സംരക്ഷിക്കാനുള്ള നടപടിയെടുക്കണമെന്നാണ് ആവശ്യം.
ചുള്ളിമടയില്‍ ഹെക്ടർ കണക്കിന് കൃഷിയാണ് തരിപ്പണമായത്. ആന കാട് കയറിയതിന് പിന്നാലെ വീണ്ടും മുളപൊട്ടിയത് നനച്ചും ഉറക്കമില്ലാതെ പരിപാലിച്ചുമാണ് നെല്ല് ശേഖരിച്ചത്. ഉണക്കി സൂക്ഷിക്കാനുള്ള പരിമിതിക്കിടയിലും സംഭരിച്ച നെല്ല് ഏറ്റെടുക്കാൻ സപ്ലൈക്കോയ്ക്ക് മനസില്ലെന്ന് കർഷകർ.
സപ്ലെക്കോയുടെ പതിവ് സംഭരണ രീതിയെന്ന ന്യായം ഉയര്‍ത്താതെ വനാതിര്‍ത്തിയിലെ കർഷകർക്ക് ഇളവ് നൽകണമെന്നാണ് പാടശേഖരസമിതിയുടെയും ആവശ്യം.