മുട്ടയിട്ട് അടയിരിക്കുന്ന പക്ഷിയുടെ മുട്ട വിരിയുന്നത് വരെ വികസനം നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട ദുബായ് ഭരണാധികാരിയെ ഓര്‍മയുണ്ടോ. സമാനമായ ഒരു കാഴ്ച കാസർകോട് പാണത്തൂരിലുമുണ്ട്. വീടിന്റെ സ്വിച്ച് ബോർഡിനുള്ളിൽ മുട്ടയിട്ട പക്ഷിക്കായി വീടിന്റെ നിർമാണം നിർത്തിവച്ച കുഞ്ഞഹമ്മദിന്റെ കഥ.
പാണത്തൂർ പള്ളിക്കാലിലെ കുഞ്ഞഹമ്മദിന്‍റെ വീട്ടിലെത്തിയ അതിഥികളാണിവർ. ഇരട്ടത്തലച്ചിയും മൂന്ന് കുഞ്ഞുങ്ങളും. വയറിങ് ജോലി നടക്കുന്നതിനിടെയാണ് അമ്മകിളി സ്വിച്ച് ബോർഡിൽ കൂടുകൂട്ടി മുട്ടയിട്ടത്. കാഴ്ച കണ്ട കുഞ്ഞഹമ്മദും കുടുംബവും പക്ഷികുഞ്ഞുങ്ങൾ വളർന്നു വരുന്നത് നിർമാണ ജോലികൾ നിർത്തി വച്ചു.
ഇടക്കിടെ അമ്മക്കിളി തീറ്റ കൊക്കിലൊതുക്കി പറന്നെത്തും. മുട്ടവിരിഞ്ഞ് പുറത്തിറങ്ങിയ കുഞ്ഞുങ്ങൾക്ക് തൂവൽ കിളിർത്തു തുടങ്ങി. അമ്മക്കിളിയുടെ സ്നേച്ചൂടേറ്റ് വീട്ടുകാരുടെ കരുതലിൽ കുഞ്ഞിക്കിളികൾ വളരുകയാണ്... ഒരു നാൾ ചിറക് വിരിച്ച് പറന്നുയരാൻ.