മനോരമന്യൂസ് സാമൂഹിക പ്രതിബദ്ധത ദൗത്യം കേരള കാന്‍ ഒന്‍പതാം പതിപ്പിന്‍റെ ഭാഗമായി കാന്‍സറുമായി ബന്ധപ്പെട്ട പ്രേക്ഷകരുടെ സംശയനിവാരണത്തിനുള്ള സമയമാണിത്. കേരളത്തില്‍ മള്‍ട്ടിപ്പിള്‍ മൈലോമ വ്യാപകമാവുകയാണ്. പ്രായമായവരില്‍ മാത്രം കണ്ടുവന്നിരുന്ന രക്താര്‍ബുദങ്ങളില്‍ അപകടകാരിയായ മള്‍ട്ടിപ്പിള്‍ മൈലോമ ഇപ്പോള്‍ ചെറുപ്പക്കാരിലും കണ്ടുവരുന്നു. പ്ലാസ്മ കോശങ്ങള്‍ അനിയന്ത്രിതയമായി വളരാന്‍ തുടങ്ങുമ്പോള്‍ മജ്ജയില്‍ തുടങ്ങുന്ന കാന്‍സറാണിത്. ഇതേപറ്റി കൂടുതല്‍ സംസാരിക്കാന്‍, നമ്മുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാനായി ബിലിവേഴ്സ് മെഡിക്കല്‍ കോളജ് ക്ലിനിക്കല്‍ ഹെമറ്റോളജി വിഭാഗം തലവന്‍ ഡോക്ടര്‍ ചെപ്സി.സി ഫിലിപ്പ് സംസാരിക്കുന്നു