ഉറ്റവരായ അഞ്ചുപേരെ കൊന്നിട്ടും തെല്ലും പശ്ചാത്താപമില്ലാതെ അഫാന്‍. സ്കാനിങ്ങിനായി പുറത്തിറക്കിയപ്പോള്‍ വീല്‍ചെയറില്‍ കൂസലില്ലാതെ കാമറയില്‍ നോക്കി പുഞ്ചിരിച്ചാണ് അഫാന്‍ പോയത്. മുഖത്ത് മാസ്ക് ഉണ്ടായിരുന്നു. അതേ സമയം രണ്ടു ദിവസം കൂടി അഫാൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടരും. ഡിസ്ചാർജ് അനുവദിച്ചാൽ ജയിലിൽ എത്തിക്കും. മറ്റു കേസുകളിലെ അറസ്റ്റ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം മാത്രമേ രേഖപ്പെടുത്തൂവെന്നും അഫാനെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഡിവൈഎസ്‌പി പറഞ്ഞു.
അഫാന്‍റെ കുടുംബത്തിന് 65 ലക്ഷം രൂപയുടെ കടബാധ്യതയുള്ളതായി സ്ഥിരീകരിച്ചു. സാമ്പത്തിക പ്രതിസന്ധിയാണ് കൂട്ടക്കൊലയ്ക്ക് കാരണമെന്ന് തിരുവനന്തപുരം റൂറല്‍ എസ്.പി കെഎസ്.സുദര്‍ശന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. കടത്തിന് കാരണം ആര്‍ഭാടമാണോയെന്ന് പൊലീസ് പരിശോധിക്കുകയാണ്. അമ്മയെ രണ്ട് തവണ അഫാന്‍ ആക്രമിച്ചെന്നും അന്വേഷണത്തില്‍ വ്യക്തമായി.