സംഗീത സംവിധായകന്‍ രവീന്ദ്രന്‍ മാസ്റ്റര്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ട് രണ്ടു പതിറ്റാണ്ടാകുമ്പോള്‍ അദ്ദേഹത്തിന് സ്മാരകമൊരുക്കാനുള്ള ഒരുക്കത്തിലാണ് ഭാര്യ ശോഭ രവീന്ദ്രനും ആരാധകരും. പാലക്കാട് കോങ്ങാടാണു രവീന്ദ്രന്‍ മാസ്റ്റര്‍ സ്വപ്നം കണ്ടിരുന്ന ആനന്ദഭവനം ഉയരുന്നത്. ബെംഗളുരുവില്‍ നടന്ന ഗാനസദ്യയിലായിരുന്നു പദ്ധതിയുടെ പ്രഖ്യാപനം.
മലയാളി ഉള്ള കാലത്തോളം നിലനില്‍ക്കുന്ന ഒരുപിടി പാട്ടുകള്‍ ബാക്കിവച്ചാണ് 2005 മാര്‍ച്ച് മൂന്നിനാണ് രവീന്ദ്രന്‍മാസ്റ്റര്‍ വിടപറയുന്നത്. ആ ശൂന്യതയ്ക്ക് രണ്ടു പതിറ്റാണ്ടിന്റെ വിടവാകുമ്പോഴും രവീന്ദ്ര സംഗീതം മലയാളി രാപകലില്ലാതെ ഏറ്റുവാങ്ങുന്നു.
ഇതിനപ്പുറമൊരു സ്മാരകം ഇന്നോളം ഉയര്‍ന്നിട്ടില്ല.ആരാധകരുടെയും അടുപ്പക്കാരുടെയും മനസുകളിലെ വിങ്ങലായി എന്നുമുണ്ടായിരുന്നു ഇക്കാര്യം. മാസ്റ്റര്‍ സ്വപ്നം കണ്ടപോലെ പാലക്കാട് കോങ്ങാടാണ് ആനന്ദഭവനമെന്ന പേരിലുള്ള വൃദ്ധ സദനം.
തേനും വയമ്പുമെന്നു പേരിട്ട ഗാന സന്ധ്യയില്‍ പുതു തലമുറ പാട്ടുകാരുടെ ആലാപനാഞ്ജലിക്കിടെ യാണ് സ്മാരകത്തിന്റെ വിശദാംങ്ങള്‍ പ്രഖ്യപിച്ചത്. അടുത്തമാസം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും.