TOPICS COVERED

ഏറ്..ഏറോട്..ഏറ്..പിന്നെ ശറപറാ ഏറ്, പറ‍ഞ്ഞ് വരുന്നത് ഒരു ബാറില്‍ നടന്ന ഗ്ലാസ് ഏറിനെ പറ്റിയാണ്. സാധാരണ മദ്യപിക്കുന്നവരാണ് പ്രശ്നം ഉണ്ടാക്കുന്നതെങ്കില്‍ ഇവിടെ ജീവനക്കാരന്‍റെ വകയായിരുന്നു വഴക്ക്. പതിനാല് ഗ്ലാസുകളാണ് ഇയാള്‍ മദ്യപിക്കാന്‍ എത്തിയ വ്യക്തിക്ക് നേരെ എറിഞ്ഞത്. 

ബാറിൽ മദ്യപിക്കാൻ എത്തിയ വ്യക്തി മദ്യത്തിന്‍റെ അളവ് കുറഞ്ഞത് ചോദ്യം ചെയ്തത് ഇഷ്ടപൊടാത്ത ജീവനക്കാരൻ ഗ്ലാസ് ഉപയോഗിച്ച് നാട്ടുകാരനെ തുടരെ തുടരെ എറിഞ്ഞു വീഴ്ത്തി. കോട്ടയത്താണ് സംഭവം. ബാറിൽ മദ്യത്തിന്‍റെ അളവ് കുറഞ്ഞത് ചോദ്യം ചെയ്തതിന് ബാർ ജീവനക്കാരന്റെ ആക്രമണം, 1,2,3 എന്ന രീതില്‍ പതിനാലോളം ഗ്ലാസ് എറിഞ്ഞായിരുന്നു ആക്രമണം. എംസി റോഡിൽ കോട്ടയം വെമ്പള്ളി ജംഗ്ഷനു സമീപം പ്രവർത്തനമാരംഭിച്ച ബാറിലാണ് സംഘർഷം ഉണ്ടായത്. ബാർ ജീവനക്കാരൻ കുമരകം സ്വദേശി ബിജുവിനെ കുറവിലങ്ങാട് പൊലീസാണ് അറസ്റ്റ് ചെയ്തു. 

ENGLISH SUMMARY:

On the opening day, the quantity of alcohol was reduced, followed by glasses being served in a 1, 2, 3 order, leading to a conflict.