36 രാജ്യങ്ങളുടെ പതാകയുടെ നിറങ്ങൾ മൂന്നാം ക്ലാസുകാരൻ റൈഹാൻ മുഹമ്മദിന്റെ റുബിക്സ് ക്യൂബിൽ മിന്നിമറയും.. അധിക സമയം വേണ്ട വെറും രണ്ടുമിനിറ്റ് ഒമ്പത് സെക്കൻഡ് മതി.. അതായത് ഒരു രാജ്യത്തിന്റെ പതാകയുടെ പാറ്റേൺ സൃഷ്ടിക്കാൻ 5 സെക്കൻഡ് പോലും വേണ്ട.. മാത്രമല്ല ഓരോ രാജ്യത്തിന്റെയും പതാക ഏതെന്ന് റൈഹാൻ കൃത്യമായി പറയുകയും ചെയ്യും
വെറുതെയിരുന്ന് മാത്രമല്ല ഹുലാ ഹൂപ്പ് സ്പിൻ ചെയ്യുന്നതിനൊപ്പവും റൈഹാന്റെ കൈകൾ റുബിക്സ് ക്യൂബിലൂടെ പതാകകൾ ഉണ്ടാക്കും. കൊടുങ്ങല്ലൂർ സ്വദേശി മുഹമ്മദ് റഫീക്കിൻ്റെയും വൈക്കം സ്വദേശിനി സിനിയയുടെയും മകനാണ് റൈഹാൻ.
മുപ്പത് രാജ്യങ്ങളുടെ പതാക ക്യൂബിൽ മൂന്ന് മിനിറ്റ് കൊണ്ട് സൃഷ്ടിച്ചതാണ് നിലവിലുള്ള ലോകറിക്കാർഡ്. ഇത് മറികടന്ന് ലോക റെക്കോർഡിലിടം നേടാനുള്ള ശ്രമത്തിലാണ് റൈഹാൻ്റെ കുടുംബം.
ഹൂല ഹൂപ്പ് സ്പിൻ ചെയ്തു കൊണ്ടും അല്ലാതെയുമുള്ള പ്രകടനത്തിലൂടെ രണ്ട് ലോക റെക്കാർഡുകളിടാനാണ് മൂന്നാം ക്ലാസുകാരന്റെ ശ്രമം