താലികെട്ടിന് ശേഷം വിവാഹവേദിയില്‍ വയലിന്‍ വായിച്ച് വൈറലായിരിക്കുകയാണ് വിജിനും തീര്‍ഥയും. കൊല്ലം പാരിപ്പളളിയിലാണ് വയലിനില്‍ മൊട്ടിട്ട പ്രണയം ഇരുവരെയും ഒന്നിച്ചാക്കിയത്.
പത്തു വയസുമുതല്‍ വയലിനുമായി കൂട്ടുകൂടിയതാണ് വിജിന്‍. വയലിന് പുറമേ കീബോര്‍ഡ്, ഡ്രം, നൃത്തം, സംഗീതം എന്നിവയില്‍ തിളങ്ങുന്ന തീര്‍ഥ. വയലിന്‍ അധ്യാപകനായ വിജിന്റെ ക്ളാസില്‍ വയലിന്‍ പഠിക്കാനെത്തിയതായാണ് തീര്‍ഥ. വയലിനില്‍ മൊട്ടിട്ട പ്രണയം. വയലിന്‍ പഠനകേന്ദ്രവും, വാദ്യോപകരണങ്ങള്‍ വില്‍ക്കുന്ന സ്ഥാപനവുമായി മുന്നോട്ടുപോകാനാണ് ഇരുവരുടെയും തീരുമാനം